- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരങ്ങളെ.., എനിക്കുറപ്പുണ്ട് കിഡ്നിക്ക് മതപരിവേഷമില്ല; വൃക്ക ദാനത്തിന് സന്നദ്ധത അറിയിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച് സുഷമയുടെ ട്വീറ്റ്; എയിംസിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമയ്ക്ക് നവമാദ്ധ്യമങ്ങളിൽ ആശംസാ പ്രവാഹം
ന്യൂഡൽഹി: 'സഹോദരങ്ങളെ വളരെ നന്ദി, എനിക്കുറപ്പുണ്ട്- കിഡ്നിക്ക് മതത്തിന്റെ ലേബലുകളൊന്നുമില്ലെന്ന് ' വൃക്ക ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്. എയിംസിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമക്ക് വൃക്ക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച മുജീബ് അൻസാരിയോടാണ് സുഷമ ട്വീറ്റിൽ നന്ദി പ്രകടിപ്പിച്ചത്. ട്വിറ്ററിൽ 'സുഷമ മാം, ഞാൻ ഒരു ബിഎസ്‌പി അനുകൂലിയും ഒരു മുസ്ലിമുമാണ്. എന്നാൽ ഞാനെന്റെ വൃക്ക നിങ്ങൾക്ക് ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങൾ അമ്മയെപ്പോലെയാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു നേരത്തെ മുജീബ് അൻസാരി ട്വിറ്ററിലൂടെ സുഷമയെ അറിയിച്ചത്. നിയാമത്ത് അലിയെന്ന മറ്റൊരു മുസ്ലിം ചെറുപ്പക്കാരനും വൃക്കദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചരുന്നു. അതോടൊപ്പം തന്നെ ജാൻ ഷാ എന്ന വ്യക്തിയും വൃക്ക ദാനം ചെയ്യുന്നതിനുള്ള സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരുന്നു. അനുയോജ്യയായ ദാതാവിനെ കാത്തിരിക്കുന്ന വിദേശകാര്യ മന്ത്രിക്ക് വൃക്ക വഗ്ദാ
ന്യൂഡൽഹി: 'സഹോദരങ്ങളെ വളരെ നന്ദി, എനിക്കുറപ്പുണ്ട്- കിഡ്നിക്ക് മതത്തിന്റെ ലേബലുകളൊന്നുമില്ലെന്ന് ' വൃക്ക ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച മുസ്ലിം സഹോദരന് നന്ദിയറിയിച്ച് സുഷമ സ്വരാജിന്റെ ട്വീറ്റ്.
എയിംസിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാവാനിരിക്കുന്ന സുഷമക്ക് വൃക്ക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച മുജീബ് അൻസാരിയോടാണ് സുഷമ ട്വീറ്റിൽ നന്ദി പ്രകടിപ്പിച്ചത്.
ട്വിറ്ററിൽ 'സുഷമ മാം, ഞാൻ ഒരു ബിഎസ്‌പി അനുകൂലിയും ഒരു മുസ്ലിമുമാണ്. എന്നാൽ ഞാനെന്റെ വൃക്ക നിങ്ങൾക്ക് ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങൾ അമ്മയെപ്പോലെയാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു നേരത്തെ മുജീബ് അൻസാരി ട്വിറ്ററിലൂടെ സുഷമയെ അറിയിച്ചത്. നിയാമത്ത് അലിയെന്ന മറ്റൊരു മുസ്ലിം ചെറുപ്പക്കാരനും വൃക്കദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചരുന്നു. അതോടൊപ്പം തന്നെ ജാൻ ഷാ എന്ന വ്യക്തിയും വൃക്ക ദാനം ചെയ്യുന്നതിനുള്ള സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിരുന്നു.
അനുയോജ്യയായ ദാതാവിനെ കാത്തിരിക്കുന്ന വിദേശകാര്യ മന്ത്രിക്ക് വൃക്ക വഗ്ദാനം ചെയ്ത് ഒട്ടേറെ പേർ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. വൃക്കമാറ്റി വെക്കൽ ശാസ്ത്ര ക്രിയ എത്രയും പെട്ടന്ന് സുഖം പ്രാപിച്ച് വരണം എന്നാണ് വ്യക്തി രാഷ്ട്രീയ ഭേതമില്ലാതെ ആശംസകളുമായി രംഗത്ത് വന്നിട്ടുണ്ട്.
Thank you very much brothers. I am sure, kidney has no religious labels. @Mujibansari6 @vicechairmanmpc @ali57001
- Sushma Swaraj (@SushmaSwaraj) November 18, 2016