മനാമ: പ്രവാസ ജീവിതത്തിനൊടുവിൽ വൃക്ക രോഗിയായി തീർന്ന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. ബഹ്‌റൈൻ അസ്രി ഷിപ് യാർഡിൽ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ദിഗേഷിന്റെ സഹോദരീ ഭർത്താവ് പെരുമന്ന സ്വദേശി പുത്തൻ പുരക്കൽ ഷാജി (35)യുടെ ഇരു വൃക്കകളും പ്രവർത്തന രഹിതം ആയി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണിപ്പോൾ..

എത്രയും പെട്ടെന്ന് വൃക്ക മാറ്റി വച്ചാൽ മാത്രമേ ഷാജിയുടെ ജീവൻ രക്ഷിക്കാൻ പറ്റൂ എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഭാര്യയുടെ വൃക്ക ഷാജിക്ക് മാറ്റി വക്കാൻ സാധിക്കും എന്നാൽ അതിനു വേണ്ടിയുള്ള ശസ്ത്രക്രിയക്കു ഭാരിച്ച ചിലവുണ്ട്. വീട്ടിൽ പ്രായമായ അമ്മയും രണ്ടു പെണ്കുഞ്ഞുങ്ങളും മാത്രം ആണ് ഷാജിക്ക് ഉള്ളത്. ആറു വർഷം പ്രവാസിയായി ജോലി ചെയ്തു കൊണ്ടിരുന്ന ഷാജി വയറു വേദനയുമായി പെട്ടെന്നാണ് നാട്ടിലേക്കു തിരിക്കുകയും വിദഗ്ദപരിശോധനയിൽ വൃക്കയുടെ തകരാറാണ് എന്ന് കണ്ടെത്തുകയും ചെയ്തത്. ഇപ്പോഴുള്ള ചികിത്സയും ഡയാലിസിസും തന്നെ കടം വാങ്ങിയും പലരുടെയും കാരുണ്യത്തിലും ആണ് നടന്നു പോകുന്നത്.

ഷാജിയെ സഹായിക്കാൻ ആയി ബഹ്‌റൈൻ ലാൽ കെയെർസ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഷാജിയെ സഹായിക്കാൻ താല്പര്യം ഉള്ളവർ ബഹ്‌റൈൻ ലാൽ കെയെർസിലെ ജഗത് കൃഷ്ണകുമാർ 36939280, ഫൈസൽ എഫ് എം. 3679 9019, വിപിൻ രവീന്ദ്രന് 3696 6009, മനോജ് 3618 7498 എന്നിവരുമായി ബന്ധപ്പെടുക.

ഷാജിയുടെ നേരിട്ട് സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് നാട്ടിൽ ഉള്ള ബാങ്ക് അക്കൗണ്ടിലേക്കും സഹായം അയക്കാവുന്നതാണ്.
Account No. 5419101000934
IFC: CNRB 0005419
CANARA BANK, KOZHICHENA Branch