സിഡ്‌നി: കുട്ടികളുടെയും യുവജനങ്ങളുടെയും വ്യക്തിത്വ വികാസവും നേതൃത്വ പരിശീലനവും ലക്ഷ്യമാക്കി ഓസ്‌ട്രേലിയൻ മലയാളി മുസ്‌ലിം അസോസിയേഷന്റെ (AMIA) ആഭിമുഖ്യത്തിൽ 'കിഡ്‌സ് ആൻഡ് യൂത്ത് ഫെസ്റ്റ് 2016' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.

ഏപ്രിൽ 30നു (ശനി) ഓബൺ കമ്യൂണിറ്റി ഹാളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെയാണ് പരിപാടി എന്ന് AMIA NSW പ്രസിഡന്റ് ഡോ. അലി പരപ്പിൽ അറിയിച്ചു.

ഡോ. കാസിം ചേലാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഹാഷിം മുഹമ്മദ് വിവിധ പരിപാടികൾ കോഓർഡിനേറ്റ്‌ചെയ്യും. മനഃശാസ്ത്രഞനായ ഡോ. പ്രശാന്ത് മയൂർ, ഡോ. അദ്‌നാൻ യൂനിസ് എന്നിവർ പ്രഭാഷണം നടത്തും. നിസാർ മൊയ്തീൻ സംഘടിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഗെയിംസ്, റൗഫ് സജീവിന്റേയും അഫ്ഷൻ കോയയുടെയും നേതൃത്വത്തിൽ കുട്ടികൾക്കുള്ള ക്വിസ്, ഖുറാൻ പാരായണ മത്സരം, കടഞഅ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വുമൺ ആൻഡ് കിഡ്‌സ് വർക്‌ഷോപ്പുകൾ, ഓബൺ പൊലീസിന്റെ പൊലീസിനെ അറിയുക തുടങ്ങിയ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായിരിക്കും. ഇൻസ്‌പെക്ടർ എമ്മ വാട്‌സൺ സമ്മാന ദാനവും ജനറൽ സെക്രട്ടറി മുഹമ്മദലി നന്ദി പ്രസഗവും നടത്തും.