- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദം ഡാൻഡിനോങ്ങിന്റെ സൃഷ്ടി കിഡ്‌സ് ഫെസ്റ്റ്'ഒക്ടോബർ 7 ന്
നാദം ഡാൻഡിനോങ്ങിന്റെ ഈ വർഷത്തെ 'സൃഷ്ടി കിഡ്‌സ് ഫെസ്റ്റിന്' വിവിധ കലാ മത്സര പരിപാടികളോടെ 2017 ഒക്ടോബർ 7 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കാതോലിക് പ്രൈമറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വർണോജ്ജ്വലമായ വേദിയൊരുങ്ങുന്നു. നൃത്തച്ചുവടുകളിൽ കാലിടറാതിരിക്കാനുള്ള വ്യഗ്രതയുടെയും, സംഗീത സാന്ദ്രമായ ഗാനാലാപനങ്ങൾക്ക് പുതുമ അവകാശപ്പെടാനും, ചായക്കൂട്ടുകൾ വിസ്മയം തീർക്കുന്നതിന്റെയും, കുട്ടികളുടെ വാശിയേറിയ ഒരു ഉത്സവ ദിനം. കൊച്ചു മനസ്സുകളിലെ വിടരാൻ വെമ്പുന്ന കലാതല്പരതയെ വേഷമണിയിച്ചവതരിപ്പിക്കാനൊരു പൊതു വേദിയാണിത്. കലാ രംഗങ്ങളിൽ മികവ് തെളിയിച്ച്, നാളത്തെ വാഗ്ദാനങ്ങളായേക്കാവുന്ന കുട്ടികൾക്ക് മാറ്റുരക്കാനൊരവസരം.സ്‌നേഹവും സാഹോദര്യവും പരസ്പരം പങ്ക് വെക്കുവാനും കാത്തു സൂക്ഷിക്കാനും, ആനന്ദത്തിലാടാനും പാടാനും കൂട്ടുകാർക്കൊരു ദിവസം. മത്സര വിജയികൾക്ക് സമ്മാനം നൽകുന്നതോടൊപ്പം എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. എല്ലാവരുടേയും സൗകര്യാർത്ഥം ഭക്ഷണ ശാലകൾ
നാദം ഡാൻഡിനോങ്ങിന്റെ ഈ വർഷത്തെ 'സൃഷ്ടി കിഡ്‌സ് ഫെസ്റ്റിന്' വിവിധ കലാ മത്സര പരിപാടികളോടെ 2017 ഒക്ടോബർ 7 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ നോബിൾ പാർക്ക് സെന്റ് ആന്റണീസ് കാതോലിക് പ്രൈമറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വർണോജ്ജ്വലമായ വേദിയൊരുങ്ങുന്നു.
നൃത്തച്ചുവടുകളിൽ കാലിടറാതിരിക്കാനുള്ള വ്യഗ്രതയുടെയും, സംഗീത സാന്ദ്രമായ ഗാനാലാപനങ്ങൾക്ക് പുതുമ അവകാശപ്പെടാനും, ചായക്കൂട്ടുകൾ വിസ്മയം തീർക്കുന്നതിന്റെയും, കുട്ടികളുടെ വാശിയേറിയ ഒരു ഉത്സവ ദിനം. കൊച്ചു മനസ്സുകളിലെ വിടരാൻ വെമ്പുന്ന കലാതല്പരതയെ വേഷമണിയിച്ചവതരിപ്പിക്കാനൊരു പൊതു വേദിയാണിത്.
കലാ രംഗങ്ങളിൽ മികവ് തെളിയിച്ച്, നാളത്തെ വാഗ്ദാനങ്ങളായേക്കാവുന്ന കുട്ടികൾക്ക് മാറ്റുരക്കാനൊരവസരം.സ്‌നേഹവും സാഹോദര്യവും പരസ്പരം പങ്ക് വെക്കുവാനും കാത്തു സൂക്ഷിക്കാനും, ആനന്ദത്തിലാടാനും പാടാനും കൂട്ടുകാർക്കൊരു ദിവസം. മത്സര വിജയികൾക്ക് സമ്മാനം നൽകുന്നതോടൊപ്പം എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.
എല്ലാവരുടേയും സൗകര്യാർത്ഥം ഭക്ഷണ ശാലകൾ രാവിലെ 10 മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്. മൽസരക്രമങ്ങളെക്കുറിച്ചും കാര്യപരിപാടികളെക്കുറിച്ചു മുള്ള കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക റെജിമോൻ - 0432655690, പ്രദീപ് - 0430933777, നജ്മുദ്ധീൻ - 0432628355, ബൈജു - 0402494761,ഷീല - 0404414132,സിനി - 0414649240.