ഡബ്ലിന്: ജൂൺ പതിനേഴിന് നടക്കുന്ന കേരളഹൗസ് കാർണിവലിനു മുന്നോടിയായി കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള ഫുട്‌ബോൾമത്സരങ്ങൾ നാളെ നടക്കും. . അയർലണ്ട് ചെസ്സ് ടീമിൽ കളിക്കുന്ന പൂർണിമ ജയദേവിനെ പോലെയോ ,ക്രിക്കറ്റ് ടീമിലെ സിമി സിംഗിനെ പോലെയോ ഉള്ള പ്രതിഭകളെ തിരിച്ചറിയുകയും വളർത്തിക്കൊണ്ടു വരാനുള്ള പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടുകൂടിയാണ് ഈ ഫുട്‌ബോൾ മത്സരം കേരളഹൗസ് സംഘടിപ്പിച്ചിരിക്കുന്നത്.

കേരളാ ഹൗസിന്റെ ആഭിമുഖ്യത്തിൽ പ്രഥമമായി നടത്തപെടുന്ന കുട്ടികളുടെ ഫുട്‌ബോൾ ടൂർണമെന്റ് ജൂൺ മാസം അഞ്ചാം തീയതി ബാങ്ക് അവധി ദിവസം ഉച്ചക്ക് 12:30 മുതൽ വാർഡ് ഇൻഡോർ ആസ്‌ട്രോ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്നു. ി

ഏഴു മുതൽ ഒമ്പതു വരെയും, പത്തു മുതൽ പന്ത്രണ്ടു വരെയും ഉള്ള രണ്ടു ഗ്രൂപ്പുകളിൽ ഫൈവ് എ സൈഡ് ആയാണു കുട്ടികളെ തരം തിരിച്ചിരിക്കുന്നത്.

കേരളാ ഹൗസിന്റെ എല്ലാ അഭ്യുദയ കാംഷികളെയും കുട്ടികളുടെ ഈ മെഗാ ടൂർണമെന്റ് കാണുന്നതിനും വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷണിച്ചു കൊള്ളുന്നു.

Our Teams

[Age category 7-9]

1. Northwood United.
2. Blue star Palmerstown.
3. Celbridge United.
4. Tallaght Rovers.
5. South Dublin United.
6. CR 7's Football Club.
7. Irish Blaster Swords 1.
8. Irish Blaster Swords 2.

[Age category 10-12]

1. Blue star Palmerstown.
2. Tallaght Roevers 1
3. South Dublin United.
4. Irish Blaster Swords 1.
5. Lucan Blasters
6. Lucan United.
7. Tallaght Rovers 2.
8. Irish Blaster Swords 2.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക.
പവൽ കുറിയാക്കോസ് : (087)216 8440
സജീവ് ഡോണാബൈറ്റ് : (087) 912 9845
അലക്‌സ് ജേക്കബ് : (087) 123 7342
മാത്യൂസ് കുറിയാക്കോസ് : (087)794 3621
ജോമറ്റ് നോർത്ത് വുഡ് : (089) 247 9953
ജെ.കെ : (087) 635 3443

എം ഫിഫ്റ്റിയിൽ ഫിങ്ലസ് എക്‌സിറ്റിൽ നിന്നും പത്തു മിനിട്ടു മാത്രം സഞ്ചരിച്ചാൽ സ്റ്റേഡിയത്തിൽ എത്താം : Address : Ward Cross Indoor Astro, Newpark, The Ward, Co. Dublin