കൊച്ചി: റിലീസിങ്ങിന് ഒരുങ്ങുന്ന 'കിടു' എന്ന ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബിൽ തരംഗമായി. ഗാനം ഇപ്പോൾ ടോപ് ഫൈവ് വീഡിയോകളിൽ ഒന്നാണ്. 22 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത്. 'ഇമയിൽ' എന്ന് തുടങ്ങുന്ന ഈ ഗാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നത് വിമൽ ടി കെയാണ്. വിനായക് ശശികുമാറിന്റെതാണ് വരികൾ.

മജീദ് അബു കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന 'കിടു'വിൽ റംസാൻ മുഹമ്മദ്, അനഘ സ്റ്റിബിൻ, ലിയോണ ലിഷോയ്, മിനൺ ജോൺ, അൽത്താഫ് മനാഫ്, അയ്മോൻ, വിഷ്ണു എന്നിവർ അഭിനയിക്കുന്നുണ്ട്. ധനേഷ് മോഹനൻ ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പി കെ സാബുവും നസീറ കെയും ചേർന്നാണ് പീ കേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.