- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയുടെ സുതാര്യത സംശയത്തിലാണ്; വികസനത്തിന് തടസ്സം നിൽക്കേണ്ടെന്ന് കരുതിയാണ് തുടക്കത്തിൽ വിമർശിക്കാതിരുന്നത്; യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി തുടരണോ എന്ന കാര്യത്തിൽ ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി
മലപ്പുറം: വികസനത്തിന് തടസ്സം നിൽക്കേണ്ടെന്ന് കരുതിയാണ് കിഫ്ബിക്കെതിരെ തുടക്കത്തിൽ വിമർശനങ്ങൾ ഉന്നയിക്കാതിരുന്നത് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം പ്രസ്‌ക്ലബിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ സുതാര്യത സംഷയത്തിലാണെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ്ബി തുടരണോ എന്ന കാര്യത്തിൽ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ധന സമാഹരണത്തിന് സർക്കാർ കണ്ടെത്തിയ വളഞ്ഞമാർഗ്ഗമാണ് കിഫ്ബി. ഇത്തരം എല്ലാ പദ്ധതികളും ചെന്നെത്തുന്നത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടവരിലാണ്. ഓഡിറ്റ് ഇല്ലാത്ത ഫണ്ട് വിനിയോഗം അഴിമതിയാണ്. ഓഡിറ്റ് ഇല്ലാതെ മുന്നോട്ട് പോകുന്നതിനെ യുഡിഎഫ് തുടക്കത്തിലെ എതിർത്തിരുന്നു. വിമർശിക്കുന്നവർക്ക് ഫണ്ടില്ലെന്ന് പറയാൻ ഇത് പാർട്ടി ഫണ്ടല്ലെന്നും പൊതു ഫണ്ടാണെന്നും കിഫ്ബിയെ വിമർശിക്കുന്നവർ തങ്ങളുടെ മണ്ഡലത്തിലേക്ക് കിഫ്ബി ഫണ്ട് വേണ്ടെന്ന് പറയുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറപുടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമെ ധനകാര്യ മന്ത്രിയുടെ ഓഫീസിന്റെ വിശ്വാസ്യതയും ന്ഷടമായിരിക്കുകയാണ്. ചട്ടലംഘനമുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു. പരാജയപ്പെട്ടൊരു സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്.ത്രിതല പഞ്ചായത്തുകൾക്കുള്ള ഫണ്ടുകൾ ഈ സർക്കാർ വെട്ടിക്കുറച്ചു.കോവിഡ് കാലത്ത് എല്ലാ ചുമതലകളും പഞ്ചായത്തുകൾക്ക് നൽകിയെങ്കിലും ആവശ്യമായ ഫണ്ട് നൽകിയില്ല. ഇതോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളും കടക്കെണിയിലാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്ന കാര്യത്തിൽ യുഡിഎഫ് സർക്കാർ മാതൃക കാണിച്ചിരുന്നെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.