- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ച തോറും സമ്മാനങ്ങളുമായി ബിൽഖീസ് ഖുർആൻ സ്റ്റഡീ സെന്റർ
കുവൈത്ത് സിറ്റി:എല്ലാ ആഴ്ചയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും സമ്മാനങ്ങൾ നൽകി കെ.ഐ.ജി യുടെ ബൽഖീസ് യൂണിറ്റിന്റെ കീഴിൽ നടന്നുവരുന്ന ഖുർആൻ സ്റ്റഡീ സെന്റർ ശ്രദ്ധേയമാകുന്നു സൂറഃഅൽ- ബഖറയുടെ മലയാളം തഫ്‌സീറോടുകൂടിയ ഖുർആൻ ക്ലാസുകളാണ് ഫൈസൽ മഞ്ചേരിയുടെ അദ്ധ്യാപനത്തിൽ നടന്നുവരുന്നത്. ക്ലാസുമായി ബന്ധപ്പെട്ട് ആഴ്ചതോറും 'ഒരൊറ്റ ചോദ്യം ഒരൊറ്റ ഉത്തരം' എന്ന തലക്കെട്ടിൽ ചോദ്യോത്തര സെഷനും ഉണ്ടാവും. ശരിയുത്തരം എഴുതുന്നവർക്ക് ആഴ്ചതോറും സമ്മാനങ്ങളും പുറമെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് രണ്ടു മാസത്തിൽ ഒരിക്കൽ ബമ്പർ സമ്മാനവും നൽകുന്നു. കൂടാതെ ഇവിടെ നടന്നുവരുന്ന ഖുർആൻ ക്ലാസുകൾ യൂട്യൂബിലൂടെയും ഫേസ്‌ബു ക്കിലൂടെയും പൊതുജനങ്ങൾക്കായി അപ്ലോഡ് ചെയ്യാറുണ്ട്.ആഴ്ചതോറുമുള്ള വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് ഇതിനോടകം തന്നെ സോഷ്യൽമീഡിയകളിൽ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.നിലവിൽ അമ്പതോളം പഠിതാക്കളാണ് കെ.ഐ.ജി ബൽഖീസ് യൂണിറ്റിന്റെ ഖുർആൻ സ്റ്റഡീ സെന്ററിൽ പങ്കെടുക്കുന്നത്. കൂടുതൽ അറിയുവാനായി 50424211,97209438 എന്ന നമ്പറിൽ നേരി
കുവൈത്ത് സിറ്റി:എല്ലാ ആഴ്ചയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും സമ്മാനങ്ങൾ നൽകി കെ.ഐ.ജി യുടെ ബൽഖീസ് യൂണിറ്റിന്റെ കീഴിൽ നടന്നുവരുന്ന ഖുർആൻ സ്റ്റഡീ സെന്റർ ശ്രദ്ധേയമാകുന്നു
സൂറഃഅൽ- ബഖറയുടെ മലയാളം തഫ്‌സീറോടുകൂടിയ ഖുർആൻ ക്ലാസുകളാണ് ഫൈസൽ മഞ്ചേരിയുടെ അദ്ധ്യാപനത്തിൽ നടന്നുവരുന്നത്. ക്ലാസുമായി ബന്ധപ്പെട്ട് ആഴ്ചതോറും 'ഒരൊറ്റ ചോദ്യം ഒരൊറ്റ ഉത്തരം' എന്ന തലക്കെട്ടിൽ ചോദ്യോത്തര സെഷനും ഉണ്ടാവും. ശരിയുത്തരം എഴുതുന്നവർക്ക് ആഴ്ചതോറും സമ്മാനങ്ങളും പുറമെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്ക് രണ്ടു മാസത്തിൽ ഒരിക്കൽ ബമ്പർ സമ്മാനവും നൽകുന്നു.
കൂടാതെ ഇവിടെ നടന്നുവരുന്ന ഖുർആൻ ക്ലാസുകൾ യൂട്യൂബിലൂടെയും ഫേസ്‌ബു ക്കിലൂടെയും പൊതുജനങ്ങൾക്കായി അപ്ലോഡ് ചെയ്യാറുണ്ട്.ആഴ്ചതോറുമുള്ള വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് ഇതിനോടകം തന്നെ സോഷ്യൽമീഡിയകളിൽ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.നിലവിൽ അമ്പതോളം പഠിതാക്കളാണ് കെ.ഐ.ജി ബൽഖീസ് യൂണിറ്റിന്റെ ഖുർആൻ സ്റ്റഡീ സെന്ററിൽ പങ്കെടുക്കുന്നത്.
കൂടുതൽ അറിയുവാനായി 50424211,97209438 എന്ന നമ്പറിൽ നേരിട്ടോ വാട്ട്‌സപ്പിലൂടെയോ ബന്ധപ്പെടാവുന്നതാണ്.യൂ ട്യൂബ് സന്ദർശിക്കുന്നതിനായി kigkuwait ചാനൽ subscribe ചെയ്യുക.