- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ഐ ജി കുവൈത്ത് : സക്കീർ ഹുസൈൻ തുവ്വൂർ പ്രസിഡന്റ്, ഫിറോസ് ഹമീദ് ജനറൽ സെക്രട്ടറി
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക്ക് ഗ്രൂപ്പ് 2018 - 2019 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറിയായി ഫിറോസ് ഹമീദ്, വൈസ് പ്രസിഡന്റ്മാർ ആയി ഫൈസൽ മഞ്ചേരി, നജീബ് എം കെ, എന്നിവരെയും ട്രഷറർ ആയി ആസാദ് എസ് എ പി യെയും തിരഞ്ഞെടുത്തു. മനാഫ് പി കെ, ഷാഫി പി ടി എന്നിവരാണ് സെക്രട്ടറിമാർ, ഫസലുൽ ഹഖ് ആണ് അസിസ്റ്റന്റ് ട്രഷറർ. ശരീഫ് പി ടി, റഫീഖ് ബാബു, അബ്ദുറഹ്മാൻ കെ, അനീസ് ഫാറൂഖി, അൻവർ സഈദ്, മൊയ്തു കെ, അബ്ദുർറസാഖ് നദുവി എന്നിവരാണ് മറ്റ് കേന്ദ്ര കൂടിയാലോചന സമിതി അംഗങ്ങൾ. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ജമാഅത്തെ ഇസ്ലാമി കേരള ജനറൽസെക്രട്ടറി എം കെ മുഹമ്മദി നിയന്ദ്രിച്ചു. വിവധ ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രൽ കോളേജ് അംഗങ്ങൾ യോഗം ചേർന്നാണ് കേന്ദ്ര കൂടിയാലോചന സമിതിയെ തിരഞ്ഞെടുത്തത്. തുടർന്ന് കൂടിയാലോചന സമിതി യോഗം ചേർന്ന് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഓൺലൈൻ വോട്ടിങ് സംവിധാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന് വരണാധികാരി അൻവർ സഈദ് മേൽനോട്ടം വ
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക്ക് ഗ്രൂപ്പ് 2018 - 2019 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറിയായി ഫിറോസ് ഹമീദ്, വൈസ് പ്രസിഡന്റ്മാർ ആയി ഫൈസൽ മഞ്ചേരി, നജീബ് എം കെ, എന്നിവരെയും ട്രഷറർ ആയി ആസാദ് എസ് എ പി യെയും തിരഞ്ഞെടുത്തു. മനാഫ് പി കെ, ഷാഫി പി ടി എന്നിവരാണ് സെക്രട്ടറിമാർ, ഫസലുൽ ഹഖ് ആണ് അസിസ്റ്റന്റ് ട്രഷറർ.
ശരീഫ് പി ടി, റഫീഖ് ബാബു, അബ്ദുറഹ്മാൻ കെ, അനീസ് ഫാറൂഖി, അൻവർ സഈദ്, മൊയ്തു കെ, അബ്ദുർറസാഖ് നദുവി എന്നിവരാണ് മറ്റ് കേന്ദ്ര കൂടിയാലോചന സമിതി അംഗങ്ങൾ. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് ജമാഅത്തെ ഇസ്ലാമി കേരള ജനറൽസെക്രട്ടറി എം കെ മുഹമ്മദി നിയന്ദ്രിച്ചു. വിവധ ഏരിയകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രൽ കോളേജ് അംഗങ്ങൾ യോഗം ചേർന്നാണ് കേന്ദ്ര കൂടിയാലോചന സമിതിയെ തിരഞ്ഞെടുത്തത്. തുടർന്ന് കൂടിയാലോചന സമിതി യോഗം ചേർന്ന് ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഓൺലൈൻ വോട്ടിങ് സംവിധാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന് വരണാധികാരി അൻവർ സഈദ് മേൽനോട്ടം വഹിച്ചു.