ഫഹാഹീൽ : കെ.ഐ.ജി ഫഹാഹീൽ ഏരിയ വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു.ജനറൽ ബോഡിയിൽ 2016 വർഷത്തെ ഫഹാഹീൽ ഏരിയയുടെ ഒരു വർഷത്തെപ്രവർത്തനങ്ങളുടെ വീഡിയോ പ്രസന്റേഷൻ അവതരിപ്പിച്ചു. യൂത്ത് ഇന്ത്യ സോണൽറിപ്പോർട്ട് സോണൽ പ്രസിഡന്റ് സനൂജ് സുബൈർ, ഐവ സോണൽ റിപ്പോർട്ട് ഫഹാഹീൽ യൂനിറ്റ് പ്രസിഡന്റ് ബുഷൈന റഫീഖ് എന്നിവർ അവതരിപ്പിച്ചു.

ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്ന പരിപാടിയിൽ കെ ഐ ജിഈസ്റ്റ് മേഖല പ്രസിഡണ്ട് മൊയ്തു.കെ പ്രഭാഷണം നിർവ്വഹിച്ചു. കെ.ഐ.ജിഈസ്റ്റ് മേഖല ജനറൽ സെക്രെട്ടറി എ.സി സാജിദ് റിപ്പോർട്ടുകൾ വിലയിരുത്തിസംസാരിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു.

യൂനിറ്റ് പ്രസിഡണ്ടുമാരായ അബ്ദു ശുക്കൂർ, അബ്ദുൽ ഗഫൂർ എം.കെ, റഷീദ്ഇ.കെ, യൂനുസ് സലിം, നിയാസ്, ഉസാമ എന്നിവർ അവലോകന സെഷനിൽസംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി നൗഫൽ കെ പി സ്വാഗതം പറഞ്ഞു . അബ്ദുൽഅസീസ് ഖുർആൻ ക്ലാസ് നടത്തി