ഫഹാഹീൽ : കെ.ഐ.ജി ഫഹാഹീൽ ഏരിയയും ഇസ്‌ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫഹാഹീൽ ഏരിയയും സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു.

സ്വർഗം പൂക്കുന്ന കുടുംബം എന്ന വിഷയത്തിൽ കെ.ഐ.ജി വൈസ് പ്രസിഡന്റ്‌സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. യുവ പ്രാസംഗികയുംട്രെയ്‌നറുമായ ബയാനാ ബീവി മനസ്സ് , മാധ്യമം , മാനസികാരോഗ്യംഎന്ന വിഷയത്തിൽ ക്ലാസ് എടുത്തു .അവർക്കുള്ള ഉപഹാരം ഐവ ഫഹാഹീൽ ഏരിയപ്രസിഡന്റ് ഫസീല യൂനുസ് നൽകി.

ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്നപരിപാടിയിൽ കെ.ഐ.ജി ഫഹാഹീൽ ഏരിയ വൈസ് പ്രസിഡന്റ് അബ്ദുർ റഹീം കെവി അധ്യക്ഷത വഹിച്ചു. ഖിറാഅത്ത് സൗമ്യ ഷബീർ . പരിപാടിയുടെ കൺവീനർ യൂനുസ്‌കാനോത്ത് സ്വാഗതവും ഏരിയ സെക്രട്ടറി നൗഫൽ കെപി നന്ദിയും പറഞ്ഞു.