കിൽഡെയർ: കിൽഡെയർ ഇന്ത്യൻ അസോസിയേഷന്റെ (KIA) ഈ വർഷത്തെ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ കിൽഡെയർ ടൗണിലെ സിഎംഡബ്ല്യൂ എസ് ഹാളിൽ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഏഴുവരെയാണ് പരിപാടികൾ.

ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനങ്ങൾ, കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടികൾ, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ, ഗാനമേള എന്നിവ ഉണ്ടായിരിക്കും. ക്രിസ്മസ് ഡിന്നറും ആഘോഷപരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബിനു- 0877951075, മനോജ്- 0877512051, സുനോ- 0879067596 എന്നിവരെ ബന്ധപ്പെടുക.