കിൽഡെയർ: കിൽഡയറിൽ  നിന്നും ഓസ്‌ട്രേലിയയിലെ  പെർത്തിലേക്ക്  കുടിയേറുന്ന  ജോഷിക്കും ഭാര്യ ആൽഫിക്കും  കിൽഡയർ മലയാളി കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി. കിൽഡയറിലെ  ആദ്യകാല മലയാളികളിലൊരാളും സുഹൃത്തുക്കൾക്ക് നല്ലൊരു കൂട്ടുകാരനും, സഹോദരനും, ജാതിമതഭേദമെന്യേ ഏതൊരു കൂട്ടായ്മയിലും, സംഘടനാ പ്രവർത്തനങ്ങളിലും, പ്രാർത്ഥനാ ഗ്രൂപ്പുകളിലും നിറ സാന്നിദ്ധ്യവുമായിരുന്ന  ജോഷി തോമസിനും കുടുംബത്തിനും കിൽഡയറിലെ  ഒരു കൂട്ടം സ്‌നേഹിതർ പൂച്ചെണ്ടുകളോടെ ഹൃദയത്തിന്റെ ഭാഷയിൽ യാത്രാമംഗളങ്ങൾ നേർന്നു.

കിൽഡയർ മലയാളീ കമ്മ്യുണിറ്റിയുടെ  ഓണാഘോഷത്തോടനുബന്ധിച്ചു  നടന്ന ചടങ്ങിലാണ് ജോഷിക്ക് യാത്രയയപ്പ് നല്കിയത്.  യാത്രയയപ്പ് സമ്മേളനത്തിൽ കൺവീനർ ജിജി ജോൺസൺ ഉപഹാരം നല്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. മുത്തുക്കുടകളും മാവേലിയും പുലികളിയുമൊക്കെയായി നടന്ന വർണ്ണപ്പകിട്ടാർന്ന പരിപാടിയിൽ സഹപ്രവർത്തകരുടെ ആശംസകളും സ്വാദിഷ്ടമായ ഓണസദ്യയും നടത്തപ്പെട്ടു. ടോം ജോസ്  ജോഷിയുടെയും  കുടുബത്തിന്റെയും സേവനങ്ങൾക്ക് നന്ദി പറഞ്ഞു.

കോട്ടയം കടപ്ലാമറ്റം സ്വദേശിയാണ് ജോഷി.  കിൽഡയറിലെ   ആഷ് ലി ലോഡ്ജിലെ  സിഎൻഎം ആയിരുന്നു ആൽഫി. മക്കൾ ഡിലൻ, അന്ന.