- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിൽ നായികയാകാൻ വിളിച്ചപ്പോൾ ബച്ചനൊപ്പം സൂര്യവംശം ചെയ്യുകയായിരുന്നു; പ്രിയദർശൻ ചിത്രത്തിനായി വിളിച്ചപ്പോൾ വിജയകാന്തിനൊപ്പം ചൊക്കതങ്കത്തിൽ; കിളിച്ചുണ്ടൻ മാമ്പഴത്തിൽ സൗന്ദര്യ എത്തിയത് മോഹൻലാലിന് കൊടുത്ത വാക്ക് പാലിക്കാൻ
കിളിച്ചുണ്ടന്മാമ്പഴത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു സൗന്ദര്യ. വർഷങ്ങൾക്ക് മുമ്പ് വിമാനാപകടത്തിൽ മരിച്ച സൗന്ദര്യ കിളിച്ചുണ്ടൻ മാമ്പഴത്തിലെത്തിയത് ഇങ്ങനെയാണ്. മോഹൻലാൽ ആദ്യമായി സൗന്ദര്യയെ നായികയാക്കാൻ ആഗ്രഹിച്ചത് അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലാണ്. എന്നാൽ മോഹൻലാൽ വിളിക്കുമ്പോൾ ഇവർ അമിതാഭ് ബച്ചന്റെ സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ മോഹൻലാലിന്റെ ഓഫർ സ്വീകരിക്കാൻ സൗന്ദര്യയ്ക്കു കഴിഞ്ഞില്ല. ലാൽസാറിനൊപ്പം ഇനി ഒരു അവസരം കിട്ടിയാൽ മറ്റുതടസങ്ങൾ എല്ലാം ഒഴിവാക്കി അഭിനയിക്കാൻ വരാം എന്നു സൗന്ദര്യ പറഞ്ഞു. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിൽ നായികയാകാൻ മോഹൻലാൽ സൗന്ദര്യ വിളിക്കുമ്പോൾ ഇവർ വിജയ്കാന്തിനൊപ്പം ചൊക്കതങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. മോഹൻലാലിന്റെ വിളി വന്നതും സൗന്ദര്യ സംവിധായകനോട് മോഹൻലാലിനു കൊടുത്ത വാക്കിനെ കുറിച്ചു പറഞ്ഞു. ഇതോടെ സംവിധായകൻ സൗന്ദര്യയുടെ സീനുകൾ വളരെ വേഗത്തിൽ പൂർത്തീകരിച്ചു. അങ്ങനെ സൗന്ദര്യ കിളിച്ചുണ്ടാൻ മാമ്പഴത്തിലെ നായികയാ
കിളിച്ചുണ്ടന്മാമ്പഴത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു സൗന്ദര്യ. വർഷങ്ങൾക്ക് മുമ്പ് വിമാനാപകടത്തിൽ മരിച്ച സൗന്ദര്യ കിളിച്ചുണ്ടൻ മാമ്പഴത്തിലെത്തിയത് ഇങ്ങനെയാണ്.
മോഹൻലാൽ ആദ്യമായി സൗന്ദര്യയെ നായികയാക്കാൻ ആഗ്രഹിച്ചത് അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലാണ്. എന്നാൽ മോഹൻലാൽ വിളിക്കുമ്പോൾ ഇവർ അമിതാഭ് ബച്ചന്റെ സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ മോഹൻലാലിന്റെ ഓഫർ സ്വീകരിക്കാൻ സൗന്ദര്യയ്ക്കു കഴിഞ്ഞില്ല.
ലാൽസാറിനൊപ്പം ഇനി ഒരു അവസരം കിട്ടിയാൽ മറ്റുതടസങ്ങൾ എല്ലാം ഒഴിവാക്കി അഭിനയിക്കാൻ വരാം എന്നു സൗന്ദര്യ പറഞ്ഞു. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിൽ നായികയാകാൻ മോഹൻലാൽ സൗന്ദര്യ വിളിക്കുമ്പോൾ ഇവർ വിജയ്കാന്തിനൊപ്പം ചൊക്കതങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു.
മോഹൻലാലിന്റെ വിളി വന്നതും സൗന്ദര്യ സംവിധായകനോട് മോഹൻലാലിനു കൊടുത്ത വാക്കിനെ കുറിച്ചു പറഞ്ഞു. ഇതോടെ സംവിധായകൻ സൗന്ദര്യയുടെ സീനുകൾ വളരെ വേഗത്തിൽ പൂർത്തീകരിച്ചു. അങ്ങനെ സൗന്ദര്യ കിളിച്ചുണ്ടാൻ മാമ്പഴത്തിലെ നായികയായിയെന്നാണ് റിപ്പോർട്ട്.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)