- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം പറുന്നുയരുന്നത് കാണാൻ റൺവേയ്ക്ക് തൊട്ട് പിന്നിലെ വേലിയിൽ പിടിച്ച് നിന്നു; പറന്നുയർന്ന കാറ്റിന്റെ ശക്തിയിൽ പിടിവിട്ട് തലയിടിച്ച് വീണ് മരണം
പ്രശസ്തമായ കരീബിയൻ ബീച്ചായ സെയിന്റ് മാർട്ടെന് സമീപത്തുള്ള വിമാനത്താവളത്തിൽ നിന്നും വിമാനം പറന്ന് പൊങ്ങുന്നത് കാണാൻ റൺവേയ്ക്ക് തൊട്ടു പിന്നിലെ വേലിയിൽ പിടിച്ച് നിന്ന 57കാരിക്ക് ദാരുണാന്ത്യം. വിമാനം പറന്നുയർന്ന കാറ്റിന്റെ ശക്തിയിൽ പിടിവിട്ട് തലയിടിച്ചാണ് ന്യൂസിലാൻഡുകാരിയായ ഈ ടൂറിസ്റ്റ് മരിച്ചിരിക്കുന്നത്. വിമാനം പറന്നുയരുന്നത് തൊട്ടടുത്ത് നിന്നും കാണാൻ ഇവർക്കൊപ്പം മറ്റ് നിരവധി പേരും ഇവിടെ സന്നിഹിതരായിരുന്നു. ഇവിടെയുള്ള ജൂലിയാന ഇൻർനാഷണൽ എയർപോർട്ടിലാണ് ദുരന്തം അരങ്ങേറിയിരിക്കുന്നത്. നിലത്തേക്ക് തെറ്റി വീണ സ്ത്രീയുടെ തല പുറകിലെ കോൺക്രീറ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. വിമാനങ്ങൾ നിലത്തിറങ്ങുന്നതും ഉയരുന്നതുമായ മനോഹര ദൃശ്യങ്ങൾ അടുത്ത് നിന്നും കാണുന്നതിനായി ഈ ബിച്ചിലെ പാറക്കൂട്ടങ്ങൾക്ക് മേൽ ടൂറിസ്റ്റുകൾ കയറുന്നത് പതിവാണ്. ഇതിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ ഏറെയുണ്ട്. എന്നാൽ മിക്കവരും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് വിമാനങ്ങൾ കാണാൻ എന്ത് സാഹസവും കാട്ടാറുമുണ്ട്. ബീച്ചും എയർപോർട്ടും ത
പ്രശസ്തമായ കരീബിയൻ ബീച്ചായ സെയിന്റ് മാർട്ടെന് സമീപത്തുള്ള വിമാനത്താവളത്തിൽ നിന്നും വിമാനം പറന്ന് പൊങ്ങുന്നത് കാണാൻ റൺവേയ്ക്ക് തൊട്ടു പിന്നിലെ വേലിയിൽ പിടിച്ച് നിന്ന 57കാരിക്ക് ദാരുണാന്ത്യം. വിമാനം പറന്നുയർന്ന കാറ്റിന്റെ ശക്തിയിൽ പിടിവിട്ട് തലയിടിച്ചാണ് ന്യൂസിലാൻഡുകാരിയായ ഈ ടൂറിസ്റ്റ് മരിച്ചിരിക്കുന്നത്. വിമാനം പറന്നുയരുന്നത് തൊട്ടടുത്ത് നിന്നും കാണാൻ ഇവർക്കൊപ്പം മറ്റ് നിരവധി പേരും ഇവിടെ സന്നിഹിതരായിരുന്നു. ഇവിടെയുള്ള ജൂലിയാന ഇൻർനാഷണൽ എയർപോർട്ടിലാണ് ദുരന്തം അരങ്ങേറിയിരിക്കുന്നത്. നിലത്തേക്ക് തെറ്റി വീണ സ്ത്രീയുടെ തല പുറകിലെ കോൺക്രീറ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.
വിമാനങ്ങൾ നിലത്തിറങ്ങുന്നതും ഉയരുന്നതുമായ മനോഹര ദൃശ്യങ്ങൾ അടുത്ത് നിന്നും കാണുന്നതിനായി ഈ ബിച്ചിലെ പാറക്കൂട്ടങ്ങൾക്ക് മേൽ ടൂറിസ്റ്റുകൾ കയറുന്നത് പതിവാണ്. ഇതിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ ഏറെയുണ്ട്. എന്നാൽ മിക്കവരും ഇത്തരം മുന്നറിയിപ്പുകളെ അവഗണിച്ച് വിമാനങ്ങൾ കാണാൻ എന്ത് സാഹസവും കാട്ടാറുമുണ്ട്. ബീച്ചും എയർപോർട്ടും തൊട്ടു തൊട്ടാണിവിടെ നിലകൊള്ളുന്നതെന്നതാണ് പ്രത്യേകത. ബീച്ചിലിരിക്കുന്നവരുടെ തൊട്ട് മുകളിലൂടെ വിമാനങ്ങൾ പറക്കാറുമുണ്ട്. വൈകുന്നേരം ആറ് മണിക്ക് ട്രിനിഡാഡിലേക്ക് പറന്നുയരാനിരുന്നു ബോയിങ് 737 എന്ന വിമാനം കാണാൻ വേണ്ടി വേലിയിൽ പിടിച്ച് നിന്ന സ്ത്രീക്കാണ് മരണം സംഭവിച്ചിരിക്കുന്നത്. കൂടെ അവരുടെ കുടുംബവും ഉണ്ടായിരുന്നു.
വിമാനങ്ങൾ തൊട്ടടുത്ത് നിന്ന് പറന്നുയരുന്നതും ലാൻഡ് ചെയ്യുന്നതും കാണാൻ വേണ്ടി മാത്രം നിരവധി ടൂറിസ്റ്റുകൾ ഇവിടെയെത്താറുണ്ടെന്നും അവരിൽ മിക്കവരും ഇത്തരത്തിൽ റൺവേയ്ക്കടുത്ത വേലിയിൽ പിടിച്ച് നിൽക്കാറുണ്ടെന്നുമാണ് അത് അപകടം വരുത്തി വയ്ക്കുമെന്നും സെയിന്റ് മാർട്ടെൻ പൊലീസ് പ്രസ്താവനയിലൂടെ പ്രതികരിച്ചിരിക്കുന്നു. എയർപോർട്ട് അധികൃതരും പ്രാദേശിക ഭരണകൂടവും ഇതുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ബോർഡുകളും മറ്റ് മാർഗങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും എന്നിട്ടും ഇത് അവഗണിച്ച് നിരവധി ടൂറിസ്റ്റുകൾ ഇത്തരത്തിൽ പ്രവർത്തിച്ച് അപകടം ക്ഷണിച്ച് വരുത്തുന്നുവെന്നും പൊലീസ് പറയുന്നു.
മരിച്ചിരിക്കുന്നത് ന്യൂസിലാൻഡുകാരിയാണെന്നും താൻ അവരുടെ കുടുംബത്തോടിത് സ്ഥിരീകരിച്ചിട്ടുണ്ടെന്നുമാണ് സെയിന്റ് മാർട്ടെൻ ദ്വീപിലെ ടൂറിസം തലവനായ റൊണാൾഡോ ബ്രിസൻ പറയുന്നത്. തങ്ങൾ ചെയ്തത് തെറ്റാണെന്നും അതിനാലാണ് അപകടം സംഭവിച്ചിരിക്കുന്നതെന്നും ഈ കുടുംബം സമ്മതിച്ചുവെന്നും ബ്രിസൻ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ മുന്നറിയിപ്പുകളെ അവഗണിച്ച് നിരവധി പേർ വിമാനങ്ങളുടെ വരവും പോക്കും തൊട്ടടുത്ത് നിന്നും കാണുന്നതിനായി ഇവിടെ എത്തുന്നുവെന്നും ദൗർഭാഗ്യവശാൽ ഇപ്രാവശ്യം ഈ സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പരിതപിക്കുന്നു.ന്യൂസിലാൻഡുകാരി മരിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ നിരീക്ഷിച്ച് വരുന്നുവെന്നാണ് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ രാത്രി പ്രതികരിച്ചിരിക്കുന്നത്.