- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരകൊറിയയുടെ ആണവായുധ ശേഷി ഭീഷണിയല്ല യാഥാർഥ്യം; അണ്വായുധങ്ങളുടെ ബട്ടൻ തന്റെ കയ്യിലെന്നും കിം ജോങ് ഉൻ
സോൾ: ഉത്തരകൊറിയയുടെ ആണവായുധ ശേഷി ഭീഷണിയല്ല യാഥാർഥ്യമാണെന്ന് യു എസ് മനസ്സിലാക്കണമെന്ന് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. പുതുവർഷ ആശംസയ്ക്കിടെയാണ് കിം ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരിയിൽ ദക്ഷിണ കൊറിയയിൽ ആരംഭിക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് വിജയം ആശംസിച്ച കിം, ഉത്തരകൊറിയൻ സംഘത്തെ ഒളിമ്പിക്സിന് അയച്ചേക്കുമെന്ന സൂചനയും നൽകി. ആണവശക്തി കൈവരിച്ചതിലൂടെ രാജ്യം ചരിത്രപരമായ ഒരു ചുവടുവയ്‌പ്പാണ് നടത്തിയത്. ആണവായുധങ്ങളുടെ ബട്ടൻ എന്റെ മേശയിലാണുള്ളതെന്ന കാര്യം യു എസ് മനസ്സിലാക്കണമെന്നും കിം പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ മിസൈൽ ആക്രമണ പരിധിയിലാണ് അമേരിക്കയുടെ മുഴുവൻ ഭാഗവും ഉള്ളതെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിം കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയുമായി മെച്ചപ്പെട്ട ബന്ധത്തിന് ശ്രമിക്കണമെന്നും കിം പറഞ്ഞു. പ്യോങ്യാങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് ആശംസകൾ നേരുകയും ചെയ്തു.
സോൾ: ഉത്തരകൊറിയയുടെ ആണവായുധ ശേഷി ഭീഷണിയല്ല യാഥാർഥ്യമാണെന്ന് യു എസ് മനസ്സിലാക്കണമെന്ന് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. പുതുവർഷ ആശംസയ്ക്കിടെയാണ് കിം ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരിയിൽ ദക്ഷിണ കൊറിയയിൽ ആരംഭിക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് വിജയം ആശംസിച്ച കിം, ഉത്തരകൊറിയൻ സംഘത്തെ ഒളിമ്പിക്സിന് അയച്ചേക്കുമെന്ന സൂചനയും നൽകി.
ആണവശക്തി കൈവരിച്ചതിലൂടെ രാജ്യം ചരിത്രപരമായ ഒരു ചുവടുവയ്‌പ്പാണ് നടത്തിയത്. ആണവായുധങ്ങളുടെ ബട്ടൻ എന്റെ മേശയിലാണുള്ളതെന്ന കാര്യം യു എസ് മനസ്സിലാക്കണമെന്നും കിം പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
തങ്ങളുടെ മിസൈൽ ആക്രമണ പരിധിയിലാണ് അമേരിക്കയുടെ മുഴുവൻ ഭാഗവും ഉള്ളതെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിം കൂട്ടിച്ചേർത്തു. ദക്ഷിണ കൊറിയയുമായി മെച്ചപ്പെട്ട ബന്ധത്തിന് ശ്രമിക്കണമെന്നും കിം പറഞ്ഞു. പ്യോങ്യാങിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് ആശംസകൾ നേരുകയും ചെയ്തു.