- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ആണവയുദ്ധഭീതിയിൽ വിറയ്ക്കുമ്പോൾ കിമ്മിനും ഭാര്യയ്ക്കും വമ്പൻ വിരുന്ന് സൽക്കാരത്തിന്റെ രസം;ഒപ്പം കലാവിരുന്നും കിമ്മിനൊപ്പം ഫോട്ടോസെഷനും; ആണവ ശാസ്ത്രജ്ഞർക്കൊപ്പം ഉല്ലസിക്കുന്ന ഉത്തരകൊറിയൻ പരമോന്നത നേതാവിന്റെ ചിത്രങ്ങൾ പുറത്ത്
പ്യോങ്യാങ്:ഒരാഴ്ച മുമ്പാണ് അമേരിക്കയെയും, ദക്ഷിണകൊറിയയെയും ലോകത്തെയാകെ തന്നെയും വിറപ്പിച്ചുകൊണ്ട് ഉത്തര കൊറിയ ആറാമത്തെയും, ഏറ്റവും വലുതുമായ ആണവപരീക്ഷണം നടത്തിയത്.ആ വിജയം ആഘോഷിക്കാനാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉൻ ഉന്നത ശാസ്ത്രജ്ഞർക്കായി ഒരു വമ്പൻ വിരുന്ന് ഒരുക്കിയത്. കിമ്മും, ഭാര്യ റീ സോ ജൂവും ശാസ്ത്രജ്ഞർക്കൊപ്പം ഒത്തുകൂടിയത് ഹൈഡ്രജൻ ബോംബിന്റെ ഏറ്റവും കൃത്യമായ പരീക്ഷണവിജയം ആഘോഷിക്കാനായിരുന്നുവെന്നാണ് ഔദ്യോഗിക വാർത്താഏജൻസിയുടെ അറിയിപ്പ്. എന്നാണ് വിരുന്ന് നടന്നതെന്ന് വ്യക്തമല്ല. എന്നാൽ അത് ശനിയാഴ്ചയാവാമെന്നാണ് ഊഹം.രണ്ട് ഭൂഖണ്ഡാന്തര മിസൈലുകൾ പരീക്ഷിച്ചതിന്റെ തുടർച്ചയായിരുന്നു ഹൈഡ്രജൻ ബോംബ് പരീക്ഷണം.ഉത്തരകൊറിയയുടെ 69 ാം സ്ഥാപകദിനമായ ശനിയാഴ്ച മറ്റൊരു മിസൈൽ പരീക്ഷണം കൂടിയുണ്ടാകുമെന്ന് അമേരിക്കയക്കമുള്ള രാഷ്ട്രങ്ങൾ പ്രതീക്ഷിച്ചെങ്കിലും, അവധിദിനമാഘോഷിക്കാനായിരുന്നു കിമ്മിന് ഇഷ്ടം. ഉത്തരകൊറിയയുടെ ആണവായുധ ഇൻസ്റ്റിറ്റ്യൂട്ട് തലവൻ റീ ഹോങ് സോപ്, മുണീഷ്യൻ ഇൻഡസ്ട്രി വകുപ്പിന
പ്യോങ്യാങ്:ഒരാഴ്ച മുമ്പാണ് അമേരിക്കയെയും, ദക്ഷിണകൊറിയയെയും ലോകത്തെയാകെ തന്നെയും വിറപ്പിച്ചുകൊണ്ട് ഉത്തര കൊറിയ ആറാമത്തെയും, ഏറ്റവും വലുതുമായ ആണവപരീക്ഷണം നടത്തിയത്.ആ വിജയം ആഘോഷിക്കാനാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉൻ ഉന്നത ശാസ്ത്രജ്ഞർക്കായി ഒരു വമ്പൻ വിരുന്ന് ഒരുക്കിയത്.
കിമ്മും, ഭാര്യ റീ സോ ജൂവും ശാസ്ത്രജ്ഞർക്കൊപ്പം ഒത്തുകൂടിയത് ഹൈഡ്രജൻ ബോംബിന്റെ ഏറ്റവും കൃത്യമായ പരീക്ഷണവിജയം ആഘോഷിക്കാനായിരുന്നുവെന്നാണ് ഔദ്യോഗിക വാർത്താഏജൻസിയുടെ അറിയിപ്പ്. എന്നാണ് വിരുന്ന് നടന്നതെന്ന് വ്യക്തമല്ല. എന്നാൽ അത് ശനിയാഴ്ചയാവാമെന്നാണ് ഊഹം.രണ്ട് ഭൂഖണ്ഡാന്തര മിസൈലുകൾ പരീക്ഷിച്ചതിന്റെ തുടർച്ചയായിരുന്നു ഹൈഡ്രജൻ ബോംബ് പരീക്ഷണം.ഉത്തരകൊറിയയുടെ 69 ാം സ്ഥാപകദിനമായ ശനിയാഴ്ച മറ്റൊരു മിസൈൽ പരീക്ഷണം കൂടിയുണ്ടാകുമെന്ന് അമേരിക്കയക്കമുള്ള രാഷ്ട്രങ്ങൾ പ്രതീക്ഷിച്ചെങ്കിലും, അവധിദിനമാഘോഷിക്കാനായിരുന്നു കിമ്മിന് ഇഷ്ടം.
ഉത്തരകൊറിയയുടെ ആണവായുധ ഇൻസ്റ്റിറ്റ്യൂട്ട് തലവൻ റീ ഹോങ് സോപ്, മുണീഷ്യൻ ഇൻഡസ്ട്രി വകുപ്പിന്റെ വർക്കേഴ്‌സ് പാർട്ടി ഡപ്യൂട്ട്ി ഡയറക്ടർ ഹോങ് സുങ് മൂ എന്നിവരാണ് കിമ്മിനൊപ്പം ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. അതിനിടെ ഉത്തരകൊറിയയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ കൊണ്ടുവരാൻ നിർദ്ദേശിക്കുന്ന കരട് പ്രമേയം യുഎൻ സുരക്ഷാസമിതിയിൽ പരിഗണിക്കാൻ തിങ്കളാഴ്ച യോഗം വിളിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.അമേരിക്കയുടെ ഈ നിർദ്ദേശം സ്വീകാര്യമാണെന്നും, കൂടുതൽ ഉപരോധങ്ങളുടെ സമ്മർദ്ദം കൂട്ടാതെ ഉത്തരകൊറിയയെ ചർച്ചയുടെ വഴിയേ നയിക്കാനാവില്ലെന്നും ജപ്പാൻ അഭിപ്രായപ്പെട്ടു.
പ്യോങ്യാങ്ങിൽ നടന്ന വിരുന്ന് സൽക്കാരത്തിൽ വിഭവസമൃദ്ധമായ സദ്യയ്‌ക്കൊപ്പം സംഗീത-നൃത്ത പരിപാടികളുമുണ്ടായിരുന്നു. ഹൈഡ്രജൻ ബോംബിന്റെ വിജയകരമായ പരീക്ഷണത്തിൽ കിം ജോങ് ഉൻ സന്തോഷം പ്രകടിപ്പിച്ചു.ആണവപരീക്ഷണം രാജ്യചരിത്രത്തിലെ നിർണായക ഏടാണെന്നും, പൂർണമായ ആണവരാഷ്ട്രമാകാൻ പ്രയത്‌നങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ടെന്നും കിം ആഹ്വാനം ചെയ്തു.കൊറിയൻ ജനത ചോര വിയർപ്പാക്കിയ പ്രയത്‌നത്തിന്റെ ഫലമാണ് നേട്ടമെന്നും അദ്ദേഹം പ്രശംസിച്ചു.
കുറച്ചുനാളായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്ന കിമ്മിന്റെ ഭാര്യ റീ സോൾജൂ ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്കും വിരുന്ന് സൽക്കാരത്തോടെ വിരാമമായി.ദമ്പതികൾക്ക് മൂന്നാമത്തെ കുട്ടി പിറന്നുവെന്ന് കഴിഞ്ഞ മാസം ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഏതായാലും കിമ്മിനെയും, അദ്ദേഹത്തിന്റെ ഭരണത്തെയും, ആ രാജ്യത്തെ കുറിച്ച് തന്നെയും ്അഭ്യൂഹങ്ങളല്ലാതെ ലോകത്തിന്റെ മുന്നിൽ കൃത്യമായ ചിത്രങ്ങളില്ല. കിം തന്നെ പുറത്ത് വിടുന്ന ഇത്തരം ചില ചിത്രങ്ങൾ മാത്രം.