സോൾ:വടക്കൻ കൊറിയൻ നേതാവ് കിം ജോങ് ഉൻ, സൗത്തുകൊറിയൻ പ്രസിഡന്റ് മൂൺ ജേ എന്നിവർ വീണ്ടും കൂടിക്കാഴ്ച നടത്തി. സമാധാന ഉടമ്പടികൾ ചർച്ച ചെയ്യാൻ ഒരു മാസം രണ്ടാം തവണ കൂടിക്കാഴ്ച നടത്തിഅടുത്ത മാസം പ്രസിഡന്റ് ഡൊണാൾഡ് ട്രൂമ്പുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇരുവരും പറഞ്ഞു.വീണ്ടും ഇരുവരും കണ്ട് മുട്ടി ആലിംഗനം ചെയ്യുന്ന ചിത്രം പുറത്ത് വന്നിരിക്കുകയാണ്.ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ദക്ഷിണകൊറിയൻ നേതാവ് നാളെ ഉച്ചയ്ക്ക് പ്രഖ്യാപനം നടത്തിയേക്കും.

ഇരു കൊറിയകളും തമ്മിലുള്ള അതിർഥിയായ ട്രൂസ് എന്ന ഗ്രാമത്തിൽ വച്ചാണ് ചർച്ചകൾ നടത്തിയത്.ട്രംപും ഉന്നുമായി നടത്താനിരുന്ന ചർച്ച റദ്ദായേക്കുമെന്ന് ട്രംപ് തന്നെ ട്വീറ്റ് ചെയ്തതിന് പിന്നാലെ ഇത്തരമൊരു ചർച്ചയിലൂടെ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയക്ക് കളമൊരുങ്ങിയത് ദക്ഷിമ കൊറിയക്ക് വലിയ ആശ്വാസമാവുകയും ചെയ്തു.

ചർച്ച നടക്കുകയാണെങ്കിൽ അത് അടുത്ത മാസം 132ന് ആയിരിക്കുമെന്ന്ും സിംഗപ്പൂരിലായിരിക്കുമെന്നും ട്രംപ് പിന്നീട് ടവീറ്റ് ചെയ്തിരുന്നു.ഭാവി പരിപാടികൾ ആ ചർച്ചയിൽ തീരുമാനിക്കും.ഏപ്രിലിൽ ഇരു കൊറിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിൽ മേഖലയെ ആണവ വിമുക്തമാക്കാൻ വേണ്ട തീരുമാനം കൈക്കൊള്ളാനും സംഘർഷത്തിന് അയവ് വരുത്താനും തീരുമാനിച്ചിരുന്നു. എന്നാൽ അമേരിക്കയുമായി വീണ്ടും ഒരുമിച്ച് സൗത്തുകൊറിയ സൈനിക അഭ്യാസം നടത്തിയത് ഉന്നിനെ ചൊടിപ്പിച്ചിരുന്നു. ചർച്ചകൾ ഇതോടെ വഴിമുട്ടുമെന്ന് തോന്നിച്ചിരുന്നെങ്കിലും ഇപ്പോൾ ഇരു നേതാക്കളും ചർച്ച നടത്തിയതോടെ അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്.