- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിംസ് ഉന്നതനെ ചോദ്യം ചെയ്യാൻ ഇഡി കസ്റ്റഡിയിൽ എടുത്തുവെന്ന് അഭ്യൂഹം; പഞ്ചനക്ഷത്ര ആശുപത്രികളിൽ രണ്ടാം ദിനവും റെയ്ഡ് തുടരുന്നു; ഇഎം നജീബിന് കീഴിലെ ആശുപത്രി മാനേജ്മെന്റ് നേരിടുന്നത് വമ്പൻ പ്രതിസന്ധി; കസ്റ്റഡി വാർത്ത നിഷേധിച്ച് ആശുപത്രി അധികൃതർ
തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് രണ്ടാം ദിനവും തുടരുന്നു. തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയത്തെ ആശുപത്രിയുടെ വിൽപ്പനയിൽ കബളിപ്പിച്ചുവെന്ന പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇതോടൊപ്പം കിംസ് ആശുപത്രി ഉടമകൾക്ക് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന പരാതിയും പരിശോധിക്കുന്നുണ്ട്.
അതിനിടെ കിംസ് ആശുപത്രി മാനേജ്മെന്റിലെ ഉന്നതനെ ചോദ്യം ചെയ്യാനായി ഇഡി കസ്റ്റഡിയിൽ എടുത്തുവെന്ന് അഭ്യൂഹമുണ്ട്. ആദ്യ ദിവസത്തെ റെയ്ഡിൽ നിരവധി പൊരുത്തകേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്. എന്നാൽ ഇഡി ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ആരോപണങ്ങൾ ആശുപത്രി ഗ്രൂപ്പും നിഷേധിക്കുകയാണ്. രണ്ടാം ദിവസവും ഇഡി എത്തിയത് രേഖകൾ പരിശോധിക്കാൻ മാത്രമാണെന്ന നിലപാടിലാണ് അധികൃതർ. അതീവ രഹസ്യമായാണ് റെയ്ഡും വിവര ശേഖരണവും നടക്കുന്നത്. ആശുപത്രി പ്രവർത്തനങ്ങളെ ഇതൊന്നും തടസ്സെടുത്തുന്നില്ലെന്നതാണ് സൂചന. അറസ്റ്റും കസ്റ്റഡിയിൽ എടുക്കലും നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിനെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി ദേവസ്യ നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് കിംസ് ഗ്രൂപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എയർ ട്രാവൽ എന്റർപ്രൈസസ് ഉടമ ഇഎം നജീബിന്റെ നേതൃത്വത്തിലാണ് കിംസ് പ്രവർത്തിക്കുന്നത്. ഉന്നത രാഷ്ട്രീയ-സാമൂഹിക ബന്ധമുള്ള വ്യവസായിയാണ് നജീബ്.
കോട്ടയം കിംസ് ആശുപത്രിയിലെ 55 കോടിയുടെ വായ്പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 120 കോടിയുടെ വ്യാജപ്രമാണം നൽകി എന്ന ആരോപണവും കിംസ് മാനേജ്മെന്റ് നേരിടുന്നു. 55 കോടിയുടെ വായ്പ കൂടാതെ കോട്ടയം കിംസിൽ 120 കോടി നിക്ഷേപിച്ചു എന്നാണ് മാനേജ്മെന്റ് അവകാശപ്പെട്ടത്. എന്നാൽ ഈ തുക നിക്ഷേപിച്ചിട്ടില്ല എന്ന് പരാതിക്കാരനായ പ്രവാസി വ്യവസായി ജൂബി ദേവസ്യ ആരോപിക്കുന്നു. മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് ഇഡിയുടെ റെയ്ഡ് എന്നറിയുന്നു. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയിൽ കിംസ് എംഡി നജീബിനും നാല് പേർക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് പുറത്തുവരുന്ന വിവരം.
കോട്ടയം കിംസ് ഉടമകളിൽ ഒരാളായ പ്രവാസി വ്യവസായി ജൂബി ദേവസ്യ കിംസ് ഗ്രൂപ്പിന്നെതിരെ നൽകിയ പരാതിയിലാണ് കിംസിനെതിരെ കേസെടുത്തിരുന്നത്. കോട്ടയം കിംസിന്റെ പേരിൽ കോടികൾ വായ്പയെടുത്ത് അത് കിംസ് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനങ്ങളിലേക്ക് വക മാറ്റി എന്ന പരാതിയാണ് ജൂബി നൽകിയത്. കിംസ് ഈ രീതിയിൽ തട്ടിപ്പ് നടത്തിയതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ഈ കേസിൽ നേരത്തെ ലഭിച്ച ജാമ്യത്തിലാണ് കിംസ് മേധാവികൾ.
ഈ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു നേരത്തെ കിംസ് ഗ്രൂപ്പ് ഹൈക്കോടതിയിലെത്തിയിരുന്നു. ഇ.എം.നജീബും കൂട്ടരുമാണ് എഫ്ഐആർ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയിയെ സമീപിച്ചത്. ജൂബി നൽകിയ വഞ്ചനാക്കേസ് സിവിൽ കേസ് ആക്കി മാറ്റണം, പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. കോവിഡ് കാരണം ഹൈക്കോടതിയിൽ ഹാജരാകുന്നതിനു ബുദ്ധിമുട്ടുകൾ ഉണ്ട് എന്നൊക്കെയുള്ള തടസവാദങ്ങളാണ് കിംസ് ഗ്രൂപ്പ് കോടതിയിൽ ഉന്നയിച്ചത്. വഞ്ചനാക്കേസ് കിംസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും എന്നുള്ളതുകൊണ്ടാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കണമെന്ന് കിംസ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. സിവിൽ കേസ് ആകുമ്പോൾ ക്രിമിനൽ കേസിന്റെ പശ്ചാത്തലമില്ല. മുന്നോട്ടു നീങ്ങാനുള്ള സാവകാശവും ലഭിക്കും. ഇതാണ് ക്രിമിനൽ കേസ് സിവിൽ കേസ് ആക്കാനുള്ള കിംസിന്റെ നീക്കങ്ങൾക്ക് പിന്നിൽ.
120 കോടിക്കടുത്ത തുക നിക്ഷേപിക്കാതെ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചുവെന്നാണ് ജൂബി ദേവസ്യ ആരോപിക്കുന്നത്. ഈ തുക കോട്ടയം കിംസിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ് ജൂബി ദേവസ്യയുടെ പക്ഷം. കിംസിൽ തനിക്കുള്ള ഷെയർ കുറച്ച് കാണിക്കാൻ വേണ്ടിയാണ് കോട്ടയം കിംസിൽ 120 കോടിക്കടുത്ത തുക നിക്ഷേപിച്ചതായി രേഖകൾ ഉണ്ടാക്കിയത് എന്നാണ് ജൂബിയുടെ ആരോപണം. കോട്ടയം കിംസിന്റെ പേരിൽ കിംസ് ഗ്രൂപ്പ് നടത്തിയത് വായ്പാതട്ടിപ്പും വഞ്ചനയും ആണെന്ന് മനസിലാക്കിയാണ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഫയൽ ചെയ്തിട്ടുള്ളത്. ഇതിന്റെ തുടർച്ചയാണ് ഇഡി അന്വേഷണം.
ഒരു സ്ഥാപനത്തിലേക്ക് അനുവദിക്കുന്ന തുക മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നത് റിസർവ് ബാങ്ക് ചട്ടപ്രകാരം കുറ്റകരമാണ്. സിബിഐയോ പൊലീസോ അന്വേഷിക്കേണ്ട കുറ്റകൃത്യം എന്നാണ് റിസർവ് ബാങ്ക് ഫണ്ട് ദുരുപയോഗത്തിനെക്കുറിച്ച് വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കോട്ടയം കിംസിൽ നടന്ന 55 കോടിയുടെ വായ്പാതട്ടിപ്പ് കേസ് സംബന്ധിച്ച് റിസർവ് ബാങ്ക് അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴത്തെ എൻഫോഴ്സ്മെന്റ് പരിശോധനയും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ്.
മറുനാടന് മലയാളി ബ്യൂറോ