- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയപ്രദയുടെ ശക്തമായ മടങ്ങി വരവുമായി കിണറിന്റെ ട്രൈലറെത്തി; ജല ദൗർബല്യം പ്രധാന വിഷയമാകുന്ന ചിത്രമൊരുങ്ങുന്നത് മലയാളത്തിലും തമിഴിലുമായി; എം എ നിഷാദിന്റെ ചിത്രം തമിഴിലെത്തുന്നത് കേണി എന്ന പേരിൽ
കൊച്ചി: എം എ നിഷാദ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന 'കിണർ'ന്റെ ട്രൈലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. തമിഴ് ഭാഷയിലും ഈ ചിത്രം തീയേറ്ററുകളിൽ എത്തും. 'കേണി' എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം - തമിഴ് നാട് അതിർത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ എന്നിവർ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാർ നായർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന് കല്ലറ ഗോപനും ഈണം പകർന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്. ഫ്ര
കൊച്ചി: എം എ നിഷാദ് കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന 'കിണർ'ന്റെ ട്രൈലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രൈലെർ പുറത്തിറക്കിയത്. തമിഴ് ഭാഷയിലും ഈ ചിത്രം തീയേറ്ററുകളിൽ എത്തും. 'കേണി' എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം - തമിഴ് നാട് അതിർത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാർത്ഥിപൻ, അർച്ചന, നാസ്സർ, പാർവതി നമ്പ്യാർ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, ജോയ് മാത്യു, അനു ഹസൻ എന്നിവർ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഡോ. അൻവർ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാർ നായർ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന് കല്ലറ ഗോപനും ഈണം പകർന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം ബിജിബാലിന്റെതാണ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രീയേഷന്‌സിന്റെ ബാനറിൽ സജീവ് പി കെയും ആൻ സജീവും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.



