- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിനാവുകൾ
ശാരികേ നീയൻ മനസ്സിൽവിതറിയോരെൻ സ്വപ്‌നത്തിൻ പരാഗങ്ങൾആയിരങ്ങൾ പതിനായിരങ്ങളായിചിറകു വിരിച്ചു പാറി നടന്നു നിൻ സുസ്‌മേര വദനമെൻ ഹൃദയത്തിൽആഴമേറും പ്രണയത്തിൻ തടാകമൊരുക്കിആ കല്പടവുകളിരുന്നു ഞാൻകാതോർത്തു കിളിക്കൊഞ്ചലിനായിനിൻ കാലൊച്ചകളെൻഹൃദയസ്പന്ധനത്തിൻ തുടപ്പേറ്റി നിൻ മണികിലുക്കം കേട്ടെൻ-മനമാ പ്രണയതടാകത്തിൽ നീന്തിത്തുടിച്ചുന
ശാരികേ നീയൻ മനസ്സിൽ
വിതറിയോരെൻ സ്വപ്‌നത്തിൻ പരാഗങ്ങൾ
ആയിരങ്ങൾ പതിനായിരങ്ങളായി
ചിറകു വിരിച്ചു പാറി നടന്നു
നിൻ സുസ്‌മേര വദനമെൻ ഹൃദയത്തിൽ
ആഴമേറും പ്രണയത്തിൻ തടാകമൊരുക്കി
ആ കല്പടവുകളിരുന്നു ഞാൻ
കാതോർത്തു കിളിക്കൊഞ്ചലിനായി
നിൻ കാലൊച്ചകളെൻ
ഹൃദയസ്പന്ധനത്തിൻ തുടപ്പേറ്റി
നിൻ മണികിലുക്കം കേട്ടെൻ-
മനമാ പ്രണയതടാകത്തിൽ നീന്തിത്തുടിച്ചു
നിൻ കാർകൂന്തലാ തടാകത്തിൽ
പ്രണയത്തിൻ മാസ്മരശില്പങ്ങൾ തീർത്തു
നീ പകർന്ന പ്രണയത്തിൻ മധുരതീർത്ഥം
നുകർന്നു ഞാൻ ആവോളം മതിവരുവോളം
ചിറകുകളറ്റുവീണുപോയി
ഒന്നൊന്നായെൻ പ്രണയസ്വപ്‌നങ്ങൾ
മറ്റൊരു രാവും പെയ്‌തൊഴിഞ്ഞു
കണ്ടു നിന്നു ഞാൻ തേങ്ങലോടെ
വറ്റി വരണ്ടോരാ പ്രണയതടാകത്തിൽ
കത്തിയമരുന്നോരെൻ പ്രണയസ്വപ്‌നങ്ങൾ
Next Story