- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും ചെലവേറിയ ഹോളിഡേ സൽമാൻ രാജാവിന്റെ തന്നെ...!! അവധി ആഘോഷിക്കാൻ മൊറോക്കോയിൽ എത്തിയത് 1000 ജീവനക്കാരും 200 കാറുകളുമായി; ഈ അവധിയുടെ ചെലവ് മാത്രം 100 ദശലക്ഷം ഡോളർ
സൗദിയിൽ ശരാശരി ലഭിക്കുന്ന ശമ്പളം വെറും 33,000 ഡോളറാണ്. എന്നാൽ വിദേശത്ത് ഹോളിഡേയ്ക്കായി 100 ദശലക്ഷം ഡോളർ ചെലവഴിക്കുന്നതിനായി ഇതൊന്നും സൗദി രാജാവ് സൽമാന് തടസമാകുന്നില്ല...!!ഇപ്പോഴിതാ ഇത്രയും തുക ചെലവഴിച്ച് ലോകത്തെ ഏറ്റവും ചെലവേറിയ ഹോളിഡേ ആഘോഷിക്കാനാണ് സൽമാൻ രാജാവ് മൊറോക്കയിലെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം 1000 ജീവനക്കാരും 200 കാറുകളുമാണ് ഇവിടെയെത്തിയിരിക്കുന്നത്. മൊറോക്കോയുടെ വടക്ക് പടിഞ്ഞാറുള്ള തന്റെ ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ടായ ടാൻഗിയറിലാണ് രാജാവ് ആഘോഷത്തിനെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പമെത്തിയവർ പോലും സ്റ്റാർ ഹോട്ടലുകളിലാണ് താമസിക്കുന്നത്. രാജാവ് താമസിക്കുന്നതാകട്ടെ 74 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ സമ്മർ പാലസിലാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള നിരവധി ആഡംബരപ്രോപ്പർട്ടികളിലൊന്നാണിത്. ഇവിടെ ആഢംബപൂർണമായ നിരവധി റസ്റ്റോറന്റുകളും കടലിന്റെ മനോഹരമായ കാഴ്ചകളുമുണ്ട്. രാജാവിന്റെ ഈ സമ്മർ പാലസ് കഴിഞ്ഞ 12 മാസങ്ങൾക്കിടെ പുതുക്കിപ്പണിതിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ ഹെലിപ്പാഡും നിർമ്മിച്ചിട്ട
സൗദിയിൽ ശരാശരി ലഭിക്കുന്ന ശമ്പളം വെറും 33,000 ഡോളറാണ്. എന്നാൽ വിദേശത്ത് ഹോളിഡേയ്ക്കായി 100 ദശലക്ഷം ഡോളർ ചെലവഴിക്കുന്നതിനായി ഇതൊന്നും സൗദി രാജാവ് സൽമാന് തടസമാകുന്നില്ല...!!ഇപ്പോഴിതാ ഇത്രയും തുക ചെലവഴിച്ച് ലോകത്തെ ഏറ്റവും ചെലവേറിയ ഹോളിഡേ ആഘോഷിക്കാനാണ് സൽമാൻ രാജാവ് മൊറോക്കയിലെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം 1000 ജീവനക്കാരും 200 കാറുകളുമാണ് ഇവിടെയെത്തിയിരിക്കുന്നത്. മൊറോക്കോയുടെ വടക്ക് പടിഞ്ഞാറുള്ള തന്റെ ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ടായ ടാൻഗിയറിലാണ് രാജാവ് ആഘോഷത്തിനെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പമെത്തിയവർ പോലും സ്റ്റാർ ഹോട്ടലുകളിലാണ് താമസിക്കുന്നത്.
രാജാവ് താമസിക്കുന്നതാകട്ടെ 74 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ സമ്മർ പാലസിലാണ്. ഇദ്ദേഹത്തിന്റെ പേരിലുള്ള നിരവധി ആഡംബരപ്രോപ്പർട്ടികളിലൊന്നാണിത്. ഇവിടെ ആഢംബപൂർണമായ നിരവധി റസ്റ്റോറന്റുകളും കടലിന്റെ മനോഹരമായ കാഴ്ചകളുമുണ്ട്. രാജാവിന്റെ ഈ സമ്മർ പാലസ് കഴിഞ്ഞ 12 മാസങ്ങൾക്കിടെ പുതുക്കിപ്പണിതിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ ഹെലിപ്പാഡും നിർമ്മിച്ചിട്ടുണ്ട്. മൊറോക്കോയ്ക്ക് ലഭിക്കുന്ന ടൂറിസം വരുമാനത്തിൽ 1.5 ശതമാനവും രാജാവിന്റെ സന്ദർശനങ്ങളിൽ നിന്നാണുണ്ടാകുന്നതെന്ന് റിപ്പോർട്ടുണ്ട്.
രാജാവ് ഇബിൻ ബത്തൂത്ത എയർപോർട്ടിലെത്തിയപ്പോൾ മൊറോക്കോ പ്രധാനമന്ത്രിയായ സാദിദിൻ ഓത്ത്മാനിയാണ് സ്വീകരിച്ചത്. ഗൾഫിൽ കടുത്ത പ്രശ്‌നങ്ങൾ നിലനിൽക്കുന്ന വേളയിലാണ് സൗദി രാജാവ് ഹോളിഡേ ആഘോഷത്തിനെത്തിയിരിക്കുന്നത്. അതായത് സൗദിയും ഖത്തറും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കുന്ന വേളയാണിത്. രാജാവിന്റെ മൊറോക്കോയിലെ താമസസ്ഥലത്ത് നിരവധി അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്ത് വന്നിരുന്നു. കൊട്ടാരത്തിന് ചുറ്റിപ്പറ്റി നിരവധി കെട്ടിടങ്ങളും ഇപ്പോൾ ഉയർന്നിരിക്കുന്നു. മൊറോക്കൻ റോയൽ ഗാർഡിലെ 30 അംഗങ്ങളാണ് ഇവിടെ സുരക്ഷക്കുള്ളത്. ഇവിടെ മെഡിക്കൽ സൗകര്യങ്ങളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്.
തന്റെ മകനായ മുഹമ്മദ് ബിൻ സൽമാനെ സൗദി രാജാവ് കിരീടാവകാശിയായി വാഴിച്ചത് അടുത്തിടെയായിരുന്നു. ഈ വർഷം ജൂണിലായിരുന്നു പട്ടാഭിഷേകം. മിസ്റ്റർഎവരിതിങ് എന്നറിയപ്പെടുന്ന ഈ രാജകുമാരൻ സൗദിയിലെ യുവജനങ്ങളുടെ പ്രതീക്ഷയായി ഉദിച്ചുയർന്നിട്ടുണ്ട്. മറ്റൊരു സൗദി രാജകുമാരനായ അൽ വലീദ് ബിൻ തലാൽ ബിൻ അബ്ദുൾ അസീസ് ഈ മാസം ആദ്യം തുർക്കിയിൽ ഹോളിഡേയ്ക്കായി തന്റെ സൂപ്പർ യാട്ടിൽ കയറി പോയത് വൻ വാർത്തയായിരുന്നു. തുർക്കിയിലേക്ക് ഒരുബൈക്ക് ട്രിപ്പിനായിരുന്നു രാജകുമാരന്റെ യാത്ര. ടോപ് ലെസായി സൈക്ലിങ് നടത്തുന്ന രാജകുമാരന്റെ ചിത്രങ്ങളും തുടർന്ന് പുറത്ത് വന്നിരുന്നു.