- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസുള്ള വനംവകുപ്പ് വാച്ചർ തൊട്ടടുത്തുണ്ടായിരുന്നിട്ടും സഹായത്തിന് വിളിച്ചത് 30 കിലോമീറ്ററോളം അകലെയുള്ള ഓഫീസിൽ; ഉത്തരത്തിൽ ഇരുപ്പുറപ്പിച്ച രാജവെമ്പാലയെ പിടികൂടാൻ വൈകിയത് എട്ടു മണിക്കൂർ; സമയം വൈകാൻ കാരണം ഡെപ്യൂട്ടി റെയ്ഞ്ചറുടെ പിടിവാശിയെന്ന് ആരോപണം; പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്ക്കമാലിയെ അവഗണിച്ചതിൽ ജനരോഷം
കോതമംഗലം: പാമ്പുപിടുത്തിൽ ലൈസൻസുള്ള വനംവകുപ്പ് വാച്ചർ തൊട്ടടുത്തുണ്ടായിരുന്നിട്ടും അധികൃതർ സഹായത്തിന് വിളിച്ചത് 30 കിലോമീറ്ററോളം അകലെ സ്ഥിചെയ്യുന്ന ഓഫീസിൽ. ഇതുമൂലം അടുക്കളയിൽ ഉത്തരത്തിലിരിക്കുന്ന രാജവെമ്പാലയെയും നോക്കി വീട്ടുകാർ ഭീതിയോടെ കാത്തിക്കേണ്ടിവന്നത് മണിക്കൂറുകൾ.സംഭവത്തിൽ ജനരോഷം ശക്തം. ഇന്നലെ വടാട്ടുപാറയിലാണ് സംഭവം. ഇവിടെ മീരാൻസിറ്റിയിൽ സ്വകാര്യവ്യക്തിയുടെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ പികൂടുന്ന വിഷയത്തിൽ തുണ്ടംഫോറസ്്റ്റ് റെയിഞ്ച് ഓഫീസ് അധികൃതരുടെ തലതിരിഞ്ഞ നടപടിമൂലം 8 മണിക്കൂറോളം താമസമുണ്ടായി എന്നാണ് വീട്ടുകാരുടെയും ജനപ്രതിധികൾ അടങ്ങുന്ന ജനക്കൂട്ടത്തിന്റെയും ആരോപണം.
പ്രമുഖ പാമ്പുപിടുത്ത വിദഗ്ധൻ മാർട്ടിൻ മെയ്ക്കമാലി തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസിൽ എലിഫെന്റ് വാച്ചറായി ജോലി നോക്കുന്നുണ്ട്. വടാട്ടുപാറയിലാണ് മാർട്ടിൻ താമസിക്കുന്നത്. ഇന്നലെ മാർട്ടിൻ സ്ഥലത്തുണണ്ടായിരുന്നിട്ടും ഇയാളെ വിളിക്കാതെ കോടനാട് വനംവകുപ്പ് ഓഫീസിൽ ജോലിചെയ്യുന്ന വാച്ചർമാരെ വിളിച്ചുവരുത്തിയാണ് മീരാൻസിറ്റിയിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പികൂടിയത്.
തുണ്ടംഫോറസ്റ്റ് റെയിഞ്ചിലെ ഡെപ്യൂട്ടി റെയിഞ്ചറുടെ പിടിവാശിയാണ് ഇതുനുകാരണമായതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.തുണ്ടം ഡെപ്യൂട്ടി റെയിഞ്ചോഫീസർ തന്നോട് പകതീർക്കുന്ന തരത്തിലാണ പെരുമാറുന്ന് നേരത്തെ മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഇത് ശരിയാണെന്നുതെളിയിക്കുന്നതായി ഇന്നലെ ഇക്കാര്യത്തിൽ അധികൃതർ നടത്തിയ ഇടപെടലെന്നാണ് ചൂണ്ടികാണിയ്പ്പെടുന്നത്.
നിമിഷങ്ങൾക്കുള്ളിൽ മാർട്ടിൻ രാജവെമ്പാലയെ പിടികൂടുമായിരുന്നെന്നും അധികൃതരുടെ പിടിവാശിമൂലമാണ് പാമ്പിനെ പികൂടാൻ 5 മണിക്കൂറോളം വൈകിയതെന്നുമാണ് വടാട്ടുപാറ സ്വദേശികൾ കൂടിയായ ജനപ്രതിനിധികളുടെ പ്രധാന ആരോപണം.ബ്ലോക്ക് പഞ്ചയത്തംഗം ജെയിംസ് കോറമ്പേൽ,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ സി റോയി,എൽദോസ് ബേബി,രേഖ രാജു,സനൂപ് കെ എസ് എന്നിവർ സംംഭവസ്ഥലത്തുണ്ടായിരുന്നു.
ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് കോടനാടുനിന്നെത്തിയ പാമ്പുപിടുത്ത വിദഗ്ദ്ധർക്ക് രാജവെമ്പാലയെ പിടികൂടാനായത്. ഇന്ന് രാവിലെ 9 മണിയോടെയാണ് പാമ്പ് അടുക്കളയുടെ ഉത്തരത്തിൽ ഇരിക്കുന്നത് വീട്ടുടമ കാണുന്നത്.ഉച്ചയ്ക്ക് 2 മണിയോടെയാണ് കോടനാട് നിന്നുള്ള പാമ്പുപിടുത്ത വിദഗ്ദ്ധനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാബുവിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തുന്നത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്ന പാമ്പിനെ അതിസാഹസികമായാണ് ഇവർ പിടികൂടിയത്.
നിരവധി തവണ പിടിയിൽ നിന്ന് തലവെട്ടിച്ച് പിൻവലിഞ്ഞ രാജവെമ്പാലയെ ഒടുവിൽ ഏറെനേരം പണിപ്പെട്ട് സാബു കൈപ്പിടിയിലൊതുക്കുകയായിരുന്നു.14 അടി നീളമുള്ള ആൺ രാജവെമ്പാലക്ക് ഏകദേശം 13 വയസ് പ്രായമുണ്ടെന്നും ഇതിനെ സ്വാഭാവിക ആവാസസ്ഥലത്ത് തുറന്നു വിടുമെന്നുമാണ് സാബു മാധ്യമങ്ങളുമായി പങ്കുവച്ച വിവരം.
മറുനാടന് മലയാളി ലേഖകന്.