സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംങ് ഫഹദ് കോസ് വേയിൽ ഏകീകൃത എമിഗ്രേഷൻ സംവിധാനം മാർച്ച് ആറിന് തുടക്കം കുറിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ സംവിധാനം നടപ്പാക്കുന്നതോടെ ഇരുഭാഗത്തേക്കുമുള്ള യാത്ര സമയം ഗണ്യമായി കുറയും.

ഒരു ഭാഗത്തേക്ക് യാത്ര ചെയ്യുന്‌പോൾ ഒരു കേന്ദ്രത്തിൽ മാത്രം എമിഗ്രേഷൻ
പൂർത്തിയാക്കുന്ന സംവിധാനമാണ് അടുത്ത ആഴ്ചയോടെ തുടക്കം കുറിക്കുന്നത്. ആദ്യം മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുക. അതിന് ശേഷം പരാതികൾ പരിഹരിച്ച് പദ്ധതി പൂർണമായും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഈ സംവിധാനം നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും. കോസ് വേയിലെ തിരക്ക കുറക്കാനും ഇത് കാരണമാവും. ഇതോടെ ഇരു രാജ്യങ്ങൾക്കിടയിലുള്ള യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകം