ഹ്റിനെ സൗദിയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വെയിലൂടെ യാത്ര ചെയ്യുന്നവർ ഇനി വിവരങ്ങൾ നേരത്തെ ന്‌ലകേണ്ടി വരുമെന്ന് റിപ്പോർട്ട്.കോസ്വെയിലെ തിരക്ക് കുറയ്ക്കാനാണ് പുതിയ സൈബർ സംവിധാനം പരീക്ഷിക്കുന്നത്.

സൗദി ആഭ്യന്തര മന്ത്രാലത്തിന്റെ സൈബർ സേവന സംവിധാനവുമായി ബന്ധിപ്പിച്ചാണ് പുതിയ ഓൺലൈൻ പദ്ധതി പരിഗണിക്കുന്നത്. ഇതനുസരിച്ച് കോസ്വെ കടക്കുന്നവർ അവിടെ എത്താനുദ്ദേശിക്കുന്ന സമയവും വാഹനത്തിലുള്ളവരുടെ എണ്ണവും മറ്റ് വിവരങ്ങളും നേരത്തെ നൽകണം. ഇത് കോസ്വെയിലെ ഗതാഗത കുരുക്കും നടപടികളിലെ കാലതാമസവും കുറയ്ക്കുമെന്നാണ് അധികൃതർ കരുതുന്നത്.

ഓൺലൈൻ നടപടികൾ പൂർത്തിയാക്കിയാൽ ഇതുസംബന്ധിച്ച് യാത്രക്കാരുടെ മൊബൈലിൽ ആവശ്യമായ നിർദ്ദേശങ്ങളും വരും. ബഹ്റിൻ പാസ്പോർട്ട് അഥോറിറ്റി അധികൃതരുമായി ചേർന്ന് മറ്റ് നടപടികൾ കോസ്വെയിൽ നിന്ന് പൂർത്തീകരിക്കുന്നതോടെ യാത്രക്കാർക്ക് എളുപ്പം മറുകരയിലെത്താനാകും.