- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിരൺ ബേദി എത്തിയതോടെ ഡൽഹിയിൽ ബിജെപിയുടെ സാധ്യത കുതിച്ചുയരുന്നു; അഭിപ്രായ വോട്ടെടുപ്പിൽ ബേദി കെജരീവാളിന് തൊട്ടുപിന്നിലെത്തി; ഇക്കുറി ഡൽഹിയിൽ തീപാറുമെന്നുറപ്പ്
ഡൽഹിയിൽ അരവിന്ദ് കെജരീവാളിന്റെ ജനപ്രീതി എതിരാളികളില്ലാതെ കുതിച്ചുകയറുകയായിരുന്നു. മറ്റു പാർട്ടികൾക്കൊന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽ നിർത്താനാകാതിരുന്നത് കെജരീവാളിന്റെ മുന്നേറ്റം ഏകപക്ഷീയമായിരുന്നു. എന്നാൽ, പൊടുന്നനെ കാര്യങ്ങൾ മാറിമറിഞ്ഞു. കെജരീവാളിനെ വെട്ടാൻ അതേ മികവുള്ള നേതാവിനെത്തന്നെ ബിജെപി രംഗത്തിറക്കി. മ
ഡൽഹിയിൽ അരവിന്ദ് കെജരീവാളിന്റെ ജനപ്രീതി എതിരാളികളില്ലാതെ കുതിച്ചുകയറുകയായിരുന്നു. മറ്റു പാർട്ടികൾക്കൊന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുന്നിൽ നിർത്താനാകാതിരുന്നത് കെജരീവാളിന്റെ മുന്നേറ്റം ഏകപക്ഷീയമായിരുന്നു. എന്നാൽ, പൊടുന്നനെ കാര്യങ്ങൾ മാറിമറിഞ്ഞു. കെജരീവാളിനെ വെട്ടാൻ അതേ മികവുള്ള നേതാവിനെത്തന്നെ ബിജെപി രംഗത്തിറക്കി. മുൻ പൊലീസ് മേധാവി കിരൺ ബേദി രംഗത്തിറങ്ങിയതോടെ, കെജരീവാളിനുമുന്നിൽ കനത്ത വെല്ലുവിളിയുയർന്നുകഴിഞ്ഞു. ഡൽഹി നിയമസഭ പിടിക്കാൻ ഇക്കുറി തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പിക്കുന്നതാണ് ഇക്കാര്യങ്ങൾ.
കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ കിരൺ ബേദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം കുതിച്ചുയരുന്നതായാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതൽ പേരും ഇപ്പോഴും പിന്തുണയ്ക്കുന്നത് കെജരീവാളിനെയാണെങ്കിലും, കിരൺ ബേദി തൊട്ടുപിന്നിലെത്തിയിട്ടുണ്ട്. കെജരീവാളിനെ 47 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ ബേദിയെ 44 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനത്ത് കാണുന്നതായി എബിപി ന്യൂസ്-നീൽസൺ സർവേയിൽ പറയുന്നു.
എന്നാൽ, ഡൽഹിയിലെ വനിതാ വോട്ടർമാർക്ക് കൂടുതൽ വിശ്വാസം ഇപ്പോഴും കെജരീവാളിൽത്തന്നെയാണെന്നും സർവേ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് 40 ശതമാനം വനിതാ വോട്ടർമാർ കെജരീവാളിനെ പിന്തുണയ്ക്കുമ്പോൾ, 41.4 ശതമാനമാണ് ബേദിയെ പിന്തുണയ്ക്കുന്നത്. ബേദിയുടെ ബിജെപിയിലേക്കുള്ള വരവിനെയും ബഹുഭൂരിപക്ഷവും ചോദ്യം ചെയ്യുന്നുണ്ട്.
ബേദി ആം ആദ്മി പാർട്ടിയിലാണ് ചേരേണ്ടിയിരുന്നതെന്ന് സർവേയിൽ പങ്കെടുക്ക 44 ശതമാനം പേർ കരുതുന്നു. ബേദി ഏതു പാർട്ടിയിൽ ചേർന്നാലും കുഴപ്പമില്ലെന്ന് 23 ശതമാനം അഭിപ്രായപ്പെടുമ്പോൾ, 33 ശതമാനം പേരാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം ശരിയാണെന്ന് അഭിപ്രായപ്പെട്ടത്. ബേദിയുടെ വരവ് വോട്ട് ആർക്കുചെയ്യണമെന്ന തീരുമാനത്തെ മാറ്റിമറിക്കില്ലെന്ന് 61.6 ശതമാനം പേരും അഭിപ്രായപ്പെടുന്നു.
ഡൽഹി തിരഞ്ഞെടുപ്പിൽ ഇപ്പോഴും ആം ആദ്മി പാർട്ടിക്ക് നേരീയ മുൻതൂക്കമുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. 46 ശതമാനത്തിന്റെ പിന്തുണ അവർക്കുണ്ട്. ബിജെപിക്ക് 45 ശതമാനത്തിന്റെയും. എട്ടുശതമാനം പേർ മാത്രമാണ് മുൻ ഭരണാധികാരികളായ കോൺഗ്രസ്സിനൊപ്പമുള്ളത്.
ബിജെപി കേവലഭൂരിപക്ഷം നേടുമെന്ന് മറ്റൊരു സർവേ സൂചിപ്പിക്കുന്നു. 37 സീറ്റാണ് ഇന്ത്യ ടിവി-സി വോട്ടർ സർവേ ബിജെപിക്ക് നൽകുന്നത്. 26 സീറ്റുകളുമായി ആം ആദ്മി രണ്ടാമതെത്തുമെന്നും സർവേ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ നേടിയതിനെക്കാൾ രണ്ട് സീറ്റുകൾ കുറവാണിത്. കോൺഗ്രസ്സിന് ഏഴ് സീറ്റുകളാകും ലഭിക്കുക. ബിജെപി 43 ശതമാനം വോട്ടുകൾ നേടുമ്പോൾ, ആം ആദ്മിക്ക് 39 ശതമാനം വോട്ട് ലഭിക്കും.