- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ ഒരുമിപ്പിച്ച മഹത്തായ സംഘടന; രാഷ്ട്ര പുനർനിർമ്മാണത്തിന് പങ്കുവഹിച്ച പ്രധാന പ്രസ്ഥാനം; ആർഎസ്എസിനെ എത്ര പുകഴ്ത്തിയാലും മതിവരുന്നില്ല കിരൺ ബേദിക്ക്
ന്യൂഡൽഹി: ഡൽഹിയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ ഇന്ത്യയിലെ ഉരുക്കു വനിതയെന്ന് വിശേഷണമുള്ള കിരൺ ബേദിയുടെ മനസ്സും പരിവാരത്തിനൊപ്പം മാറുന്നു. ആർഎസ്എസിനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ ഈ പഴയ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്. വാർത്താ ഏജൻസിയായ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് ആർ.എസ്.എസ്സിനെ പ്രകീർത്തിക്കുന്ന പ്രസ്താവന ബേ

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായതോടെ ഇന്ത്യയിലെ ഉരുക്കു വനിതയെന്ന് വിശേഷണമുള്ള കിരൺ ബേദിയുടെ മനസ്സും പരിവാരത്തിനൊപ്പം മാറുന്നു. ആർഎസ്എസിനെ കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ ഈ പഴയ ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക്. വാർത്താ ഏജൻസിയായ പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിലാണ് ആർ.എസ്.എസ്സിനെ പ്രകീർത്തിക്കുന്ന പ്രസ്താവന ബേദി നടത്തിയത്.
ഏറ്റുമുട്ടൽ രാഷ്ട്രീയത്തിൽനിന്ന് തലസ്ഥാന നഗരിയെ രക്ഷിക്കാനാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയത്. രാജ്പഥിൽ അരവിന്ദ് കെജ്രിവാൾ നടത്തിയ ധർണയ്ക്കുശേഷമായിരുന്നു ഈ തീരുമാനം. ധർണയെത്തുടർന്ന് മൂന്നുദിവസമാണ് തലസ്ഥാനം സ്തംഭിപ്പിച്ചത്. കെജ്രിവാളിന്റെ രംഗപ്രവേശത്തിനുശേഷം ഡൽഹിയിൽ ജനമുന്നേറ്റമുണ്ടായി. ഇപ്പോഴും അത് നിലനിൽക്കുന്നുഅവർ പറഞ്ഞു. ആർ.എസ്.എസ്. അച്ചടക്കമുള്ള ആളുകളുടെ സംഘടനയാണ്. ചെറുപ്പക്കാരെ ശിക്ഷണം പഠിപ്പിക്കുന്ന ശക്തമായ ദേശീയപ്രസ്ഥാനമാണെന്നും ബേദി പറഞ്ഞു.
കെജ്രിവാളിന്റെ സംവാദവെല്ലുവിളി ഏറ്റെടുക്കാത്തതെന്തെന്ന ചോദ്യത്തിന് തനിക്ക് നാടകത്തിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നായിരുന്നു മറുപടി. ''അതൊരു വെല്ലുവിളിയല്ല. വെറും നാടകമാണ്. എന്റെ രാഷ്ട്രീയം ശുഭാപ്തിവിശ്വാസത്തിന്റേതാണ്. വഴക്കാളിയുടേതല്ല.''
ഡൽഹിയിൽ പരാജയപ്പെടുന്നപക്ഷം പ്രധാനമന്ത്രി നരേന്ദമോദിയുടെ പ്രതിച്ഛായയ്ക്കുണ്ടാവുന്ന കോട്ടം പരിഹരിക്കാനുള്ള കവചമായിട്ടാണ് ബേദിയെ ബിജെപി. മുഖ്യമന്ത്രിസ്ഥാനാർത്ഥിയാക്കിയതെന്ന വാദത്തെ അവർ ഖണ്ഡിച്ചു. പുതിയതരം രാഷ്ട്രീയ വിത്തുവിതയ്ക്കാൻ പാർട്ടിനേതൃത്വം തന്നെപോലുള്ളവരെ തിരഞ്ഞെടുക്കുന്നു. ബിജെപി.യിൽ ചേരുന്നതിനുമുമ്പ് അണ്ണ ഹസാരയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും പരാജയമായിരുന്നു ഫലമെന്നും അവർ പറഞ്ഞു.
ഏകപക്ഷീയമായി മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ദേശീയ നേതൃത്വത്തിന്റെ നടപടിക്കെതിരെ ബിജെപി. സംസ്ഥാനഘടകത്തിൽ അസ്വസ്ഥതകൾ പുകയവെയാണ് ആർ.എസ്.എസ്സിനെ പുകഴ്‌ത്തി കിരൺ ബേദി രംഗത്തു വരുന്നത്. ആർഎസ്എസും ബേദിക്ക് എതിരാണെന്ന് വാദമുണ്ടായിരുന്നു. അത് ഒഴിവാക്കാനുള്ള നീക്കമാണ് പുതിയ പ്രസ്താവന.

