ന്യൂഡൽഹി: രാഷ്ട്ര നിർമ്മാണത്തിൽ ആർഎസ്എസ് നിർണായകമായ പങ്കാണ് വഹിക്കുന്നതെന്ന് കിരൺ ബേദി. ആർഎസ്എസിന് ഇന്ത്യയെ ശുദ്ധീകരിക്കാനും ഒന്നിപ്പിക്കാനും കഴിയുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായ കിരൺ ബേദി പറഞ്ഞു. ഡൽഹിയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലാണ് കിരൺ ബേദി ആർഎസ്എസിനെ പുകഴ്‌ത്തിയത്.