കൊച്ചി: യുവ നടിയുടെ നഗ്‌ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നിൽ പ്രൊഡക്ഷൻ കൺട്രോളറുടെ പകയോ? പഴയ സുഹൃത്ത് അവഗണനയെ തുടർന്ന് ചെയ്ത ചതിയായിരുന്നു എല്ലാത്തിനും കാരണം. യുവ നടിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതാണ് പൊലീസ് നടപടിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

നടി പരാതിപ്പെട്ടതിനെ തുടർന്ന് നടിയുടെ കാമുകനായിരുന്ന തൃപ്പുണിത്തുറ ഉദയംപേരൂർ എംഎൽഎ റോഡ് അംബേദ്കർ ജംക്ഷൻ സൗപർണിക പാർക്ക് വില്ലനമ്പർ ഏഴിൽ താമസിക്കുന്ന പാലക്കാട് വടവന്നൂർ സ്വദേശി കിരൺ കുമാർ (38) നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ അപമാനിക്കാനായി താനുമായുള്ള ദൃശ്യങ്ങൾ തന്നെയാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. എന്നാൽ ഇതിനു പിന്നിൽ ഒൻപത് വർഷം നീണ്ട പകയുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഒന്നും മോർഫ് ചെയ്തതായിരുന്നില്ല. ഒൻപത് വർഷത്തിന് മുമ്പുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

അറസ്റ്റിലായ കിരൺ പ്രൊഡക്ഷൻ കൺട്രോളാറായിരുന്നു. ഈ സമയത്താണ് നടി സിനിമയിലെത്തിയത്. ഇക്കാലത്ത് ഇയാളുംും നടിയും സുഹൃത്തുക്കളായിരുന്നു. സിനിമാ രംഗത്ത് ഉന്നത ബന്ധങ്ങളുള്ള കിരൺ നടിയുമായി വേഗത്തിൽ അടുപ്പത്തിലായി. അന്നേ വിവാഹിതനായിരുന്നു കിരൺ. തുടർന്ന് കിരണിന്റെ സഹായത്തോടെയാണ് നടി ചില പ്രമുഖ സിനിമകളിൽ വേഷമിട്ടതും. എന്നാൽ പേരും പ്രശസ്തിയുമായതോടെ നടി കിരണിനെ കണ്ടാൽ തിരിഞ്ഞു നോക്കാതെയായി. ഇതോടെയാണ് കിരണിനു നടിക്കെതിരെ പകയുണ്ടായതെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തിയിരിക്കുന്നത്.

തുടർന്ന് നടിയെ അപകീർത്തിപെടുത്താൻ തീരുമാനിക്കുകയായിരുന്നു. സിനിമയിൽ നിന്നു പോലും പുറത്തു വന്ന ഇയാൾ ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. നടിയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ ഇയാൾ 75 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇത് നഷ്ടപരിഹാരമല്ലെന്നും തന്നെ വഞ്ചിച്ചതിനുള്ള പ്രതിഫലമാണെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.

നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽ വച്ചാണ് നടിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയത്. അർദ്ധനഗ്‌ന ചിത്രങ്ങളും ഇതിൽപ്പെടും. ഇതിനിടെ നടിയെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ നടി പരാതിപ്പെട്ടതിനെ തുടർന്ന് ഇരു കൂട്ടരെയും പൊലീസ് വിളിച്ചു വരുത്തി പ്രശ്നം അന്ന് ഒത്തുതീർപ്പാക്കി വിട്ടു. ഉദയംപേരൂരിലുള്ള താമസ സ്ഥലത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.