- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമബംഗാൾ ചാനലിലെ കിരൺമാല ബംഗ്ലാദേശിലെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ; നൂറോളം പേർക്ക് പരിക്കേറ്റ കലാപത്തിന് തുടക്കം സീരിയൽ നായികയെ ചൊല്ലിയുള്ള തർക്കം; സംഘർഷത്തിൽ കോടികളുടെ നഷ്ടം
ധാക്ക : ബംഗാളി സീരിയലിനെ ചൊല്ലി കിഴക്കൻ ബംഗ്ലാദേശിൽ സംഘർഷം.100 പേർക്ക് പരുക്ക്.'കിരൺമാല' എന്ന പ്രശസ്ത ബംഗാളി സീരിയലിന്റെ പേരിലായിരുന്നു തമ്മിൽ ത്ല്ല. ദുഷ്ട ശക്തികളിൽ നിന്നു മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സാങ്കൽപ്പിക സീരിയലാണ് ഇത്. ബംഗ്ലാദേശിൽ ഏറെ പ്രചാരമുള്ള സീരിയലാണ് കിരൺമാല. കഴിഞ്ഞ വർഷം സീരിയലിലെ രാജകുമാരി ധരിച്ചത് പോലുള്ള വസ്ത്രം മാതാപിതാക്കൾ വാങ്ങി നൽകാത്തതിതിനെ തുടർന്ന് മൂന്നു പെൺകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ ചില ബംഗ്ലാദേശികൾ രംഗത്തെത്തിയിട്ടുണ്ട്. മുസ്!ലിം ഭൂരിപക്ഷ രാജ്യത്ത് തങ്ങളുടെ സംസ്‌കാരത്തിന് നിരക്കാത്തതാണ് ഇന്ത്യൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. കിരൺ മാല സീരിയലിന്റെ ബുധനാഴ്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ട് രണ്ടു പേർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഹാബിജൻജ് ജില്ലയിലെ ഭക്ഷണ ശാലയിൽ ഇരുന്നാണ് ഒരു സംഘം ആളുകൾ സീരിയൽ കണ്ടത്. ഇതിനിടെ രണ്ടുപേർ സീരിയലിന്റെ പ്രസ്
ധാക്ക : ബംഗാളി സീരിയലിനെ ചൊല്ലി കിഴക്കൻ ബംഗ്ലാദേശിൽ സംഘർഷം.100 പേർക്ക് പരുക്ക്.'കിരൺമാല' എന്ന പ്രശസ്ത ബംഗാളി സീരിയലിന്റെ പേരിലായിരുന്നു തമ്മിൽ ത്ല്ല. ദുഷ്ട ശക്തികളിൽ നിന്നു മനുഷ്യവംശത്തെ രക്ഷിക്കുന്ന രാജകുമാരിയുടെ കഥ പറയുന്ന സാങ്കൽപ്പിക സീരിയലാണ് ഇത്.
ബംഗ്ലാദേശിൽ ഏറെ പ്രചാരമുള്ള സീരിയലാണ് കിരൺമാല. കഴിഞ്ഞ വർഷം സീരിയലിലെ രാജകുമാരി ധരിച്ചത് പോലുള്ള വസ്ത്രം മാതാപിതാക്കൾ വാങ്ങി നൽകാത്തതിതിനെ തുടർന്ന് മൂന്നു പെൺകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ ചില ബംഗ്ലാദേശികൾ രംഗത്തെത്തിയിട്ടുണ്ട്. മുസ്!ലിം ഭൂരിപക്ഷ രാജ്യത്ത് തങ്ങളുടെ സംസ്‌കാരത്തിന് നിരക്കാത്തതാണ് ഇന്ത്യൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.
കിരൺ മാല സീരിയലിന്റെ ബുധനാഴ്ചത്തെ എപ്പിസോഡുമായി ബന്ധപ്പെട്ട് രണ്ടു പേർ തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഹാബിജൻജ് ജില്ലയിലെ ഭക്ഷണ ശാലയിൽ ഇരുന്നാണ് ഒരു സംഘം ആളുകൾ സീരിയൽ കണ്ടത്. ഇതിനിടെ രണ്ടുപേർ സീരിയലിന്റെ പ്രസ്തുത എപ്പിസോഡിലെ കഥയുമായി ബന്ധപ്പെട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടു. പിന്നീട് ഇത് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. നാട്ടുകാർ വടിയും കത്തിയും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ഭക്ഷണശാല ആൾക്കൂട്ടം അടിച്ചു തകർത്തു. തുടർന്ന് സംഘർഷം വ്യാപിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഉണ്ടായി. പൊതുമുതലുകൾ വ്യാപകമായി നശിക്കുകയും ചെയ്തു.
സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് റബർ ബുള്ളറ്റുകളും കണ്ണീർ വാതകവും പ്രയോഗിച്ചു. 100 പേർക്ക് പരുക്കേറ്റു. ഇതിൽ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.