കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി.

കോഴിക്കോട് ജില്ലയിൽ എരവനുർ സ്വദേശിയായ ശൈഖ് റഫീഖ് നേരത്തെ കിർക്കിസ്ഥാൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്നു. സൗദി അറേബ്യയിൽ നിന്നും കിർക്കിസ്ഥാൻ ഗവൺമെന്റ് മേജർ ജനറൽ പദവി നൽകുവാൻ ക്ഷണിക്കുകയായിരുന്നു. കാരണം. കിർക്കിസ്ഥാൻ ഫോറിൻ ഇക്കണോമിക് ഡയരക്ടരായിരുന്നു.കിർക്കിസ്ഥാൻ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് ഡയരക്ടർ ഉൾപ്പെടെ നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗാമൺ മിഡിൽ ഈസ്റ്റ് ചെയർമാനാണ്. സൗദി രാജകുടുംബാംഗമായ സൗദ് ഇബ്ൻ മുസാഇദ് ബ്‌നു അബ്ദുൽ അസീസിന്റെ വ്യാവസായിക പങ്കാളിയാണ്. സൗദി റാബിത്തതുൽ അൽ തഖാഫയുടെ ഉപദേശക സമിതി അംഗവുമാണ് നിലവിൽ.ശൈഖ് റഫീഖ് കിർക്കിസ്ഥാന് നൽകിയ സേവനം വലുതാണെന്നും മറ്റു രാജ്യങ്ങളുമായി കിർക്കിസ്ഥാനെ ബന്ധിപ്പിക്കുന്നതിൽ മുഖ്യപങ്കാണ് വഹിച്ചതെന്നും ശൈഖ് റഫീഖിന് സ്ഥാനം നൽകിക്കൊണ്ട്മിർസാ അലി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ എര വന്നൂർ പരേതനായ അബ്ദുൽ ഹമീദിന്റെയും
ഫാത്തിമയുടെയും മക്കളിൽ മൂന്നാമനാണ് ശൈഖ് റഫീഖ്.ദൈവത്തിനും പിറന്ന കേരള മണ്ണിനും എന്റെ ഉമ്മയ്ക്കും എന്റെ എല്ലാ സ്റ്റേഹിതർക്കും നന്ദി രേഖപ്പെടുത്തുന്നതായി ശൈഖ് റഫീഖ് സ്ഥാനലബ്ധിക്ക് ശേഷം നൽകിയ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇറാൻ സ്വദേശിയായ ഡോക്ടർ ഖാദിയയാണ് ഭാര്യഏക മകൻ റോബിൻ