നാക്കു കുഴഞ്ഞു വാർത്ത വായിച്ചപ്പോൾ അവതാരക മദ്യപിച്ചിട്ടുണ്ടെന്നു സോഷ്യൽമീഡിയയിൽ ആരോപണം. അവതാരക നാക്കുകുഴഞ്ഞു സംസാരിക്കുന്ന രംഗങ്ങൾ ദൃശ്യങ്ങൾ സഹിതം പ്രസിദ്ധീകരിച്ച് ആരോപണം ഉന്നയിച്ചത്. സ്‌കൈ സ്പോർട്സ് ചാനലിലെ വാർത്താ അവതാരകയായ കേസ്റ്റി ഗലാഷറിനെതിരെയാണ് ആരോപണം ഉയർന്നത്. ഒടുവിൽ താഗൻ മദ്യപിച്ചിട്ടില്ലെന്നു പ്രേക്ഷകരെ ബോധ്യപ്പെടുത്തണമെന്നു നിശ്ചയിച്ച കേസ്റ്റി സത്യം പറഞ്ഞ് ട്വീറ്റ് ചെയ്തു. തൊണ്ടയിൽ അസുഖമായതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് അവതാരക പറഞ്ഞത്.

കഴിഞ്ഞ ദിവസം ചാനലിൽ ഷോ അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് കേസ്റ്റി മദ്യപിച്ചതായി പ്രേക്ഷകർക്ക് അനുഭവപ്പെട്ടത്. നാക്കുകുഴഞ്ഞും വാക്കുകൾ പിഴച്ചുമുള്ള അവതരണമായിരുന്നു കാരണം. തലേന്നു രാത്രിയിലെ ഒരു ആഘോഷപാർട്ടിയുടെ ചിത്രം കേസ്റ്റിയുടെ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ എല്ലാവരും ഉറപ്പിച്ചു. കേസ്റ്റി മദ്യപിച്ചിട്ടുണ്ടെന്നു. ഇതോടെ കേസ്റ്റിക്കെതിരെ സോഷ്യൽമീഡിയയിൽ കൂട്ടത്തോടെ ആക്രമണം നടന്നു

സംഭവം കൈവിട്ടെന്നു തോന്നിയതോടെ കേസ്റ്റിയുടെ വക്താവ് ആദ്യം വിശദീകരണവുമായി രംഗത്തെത്തി. കേസ്റ്റി മദ്യപിച്ചിരുന്നില്ല. രക്തപരിശോധനയിലും മൂത്രം പരിശോധനയിലും ഇക്കാര്യം കണ്ടെത്താനായിട്ടുമില്ല. തൊണ്ടയ്ക്ക് അസുഖമായതു കൊണ്ടാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും വക്താവ് പറഞ്ഞു. സംഭവം അറിഞ്ഞ് വിശദീകരണം നൽകിക്കൊണ്ട് ഗലാഷറും ട്വീറ്റ് ചെയ്തു