- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ബിജെപിയുടെ വനിതാ നേതാവ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. സസ്‌പെൻഷനിലായ ബിജെപി നേതാവും എംപിയുമായ കീർത്തി ആസാദിന്റെ ഭാര്യ പൂനം ആസാദാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. ബിജെപി ഡൽഹി യൂണിറ്റ് പാർട്ടി വക്താവായിരുന്നു പൂനം. ഡൽഹി വൈസ് പ്രസിഡന്റായും അവർ പ്രവർത്തിച്ചിട്ടുണ്ട്. എഎപിയുമായി ചേർന്നു പ്രവർത്തിക്കാൻ പൂനം വളരെ നാളുകൾക്കു മുമ്പേ സന്നദ്ധത അറിയിച്ചിരുന്നതാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഇന്ന് ഔദ്യോഗിക ചർച്ചകൾ മാത്രമാണ് നടന്നത്. ഞായറാഴ്ച മുതൽ പാർട്ടി അംഗമായി അവർ മാറിയെന്നും സഞ്ജയ് സിങ് പറഞ്ഞു. ദാർബാംഗ മണ്ഡലത്തിൽനിന്നുള്ള ലോകസഭാംഗമായ കീർത്തി ആസാദിനെ ബിജെപിയിൽനിന്നും 2015ൽ സസ്‌പെൻഡ് ചെയ്തിരുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ വിമർശിച്ചതിനായിരുന്നു സസ്‌പെൻഷൻ. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.
ന്യൂഡൽഹി: ബിജെപിയുടെ വനിതാ നേതാവ് ആം ആദ്മി പാർട്ടിയിൽ ചേർന്നു. സസ്‌പെൻഷനിലായ ബിജെപി നേതാവും എംപിയുമായ കീർത്തി ആസാദിന്റെ ഭാര്യ പൂനം ആസാദാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. ബിജെപി ഡൽഹി യൂണിറ്റ് പാർട്ടി വക്താവായിരുന്നു പൂനം. ഡൽഹി വൈസ് പ്രസിഡന്റായും അവർ പ്രവർത്തിച്ചിട്ടുണ്ട്. എഎപിയുമായി ചേർന്നു പ്രവർത്തിക്കാൻ പൂനം വളരെ നാളുകൾക്കു മുമ്പേ സന്നദ്ധത അറിയിച്ചിരുന്നതാണെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. ഇന്ന് ഔദ്യോഗിക ചർച്ചകൾ മാത്രമാണ് നടന്നത്. ഞായറാഴ്ച മുതൽ പാർട്ടി അംഗമായി അവർ മാറിയെന്നും സഞ്ജയ് സിങ് പറഞ്ഞു.
ദാർബാംഗ മണ്ഡലത്തിൽനിന്നുള്ള ലോകസഭാംഗമായ കീർത്തി ആസാദിനെ ബിജെപിയിൽനിന്നും 2015ൽ സസ്‌പെൻഡ് ചെയ്തിരുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ വിമർശിച്ചതിനായിരുന്നു സസ്‌പെൻഷൻ. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം.
Next Story



