- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
സ്വന്തം പാളയത്തിൽ നിന്നുതന്നെ തിരിച്ചടി വന്നത് മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കി; ഡിഡിസിഎ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നു കീർത്തി ആസാദ്; ജെയ്റ്റ്‌ലിയുടെ രാജിക്കായി പാർലമെന്റിൽ പ്രക്ഷോഭം
ന്യൂഡൽഹി: സ്വന്തം പാളയത്തിൽ നിന്നുതന്നെ തിരിച്ചടി വന്നത് നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള ബിജെപി സർക്കാരിനു തലവേദനയാകുന്നു. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നു ബിജെപി എംപി കീർത്തി ആസാദ് സഭയിൽ ആവശ്യപ്പെട്ടു. ബിജെപി എംപി തന്നെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട പശ്
ന്യൂഡൽഹി: സ്വന്തം പാളയത്തിൽ നിന്നുതന്നെ തിരിച്ചടി വന്നത് നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള ബിജെപി സർക്കാരിനു തലവേദനയാകുന്നു. ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നു ബിജെപി എംപി കീർത്തി ആസാദ് സഭയിൽ ആവശ്യപ്പെട്ടു.
ബിജെപി എംപി തന്നെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷവും ശക്തമായ പ്രതിഷേധം ഉയർത്തി. ജെയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും ആഞ്ഞടിച്ച പ്രതിപക്ഷം നടപടികൾ സ്തംഭിപ്പിച്ചു.
സമയ ബന്ധിതമായി സിബിഐ അന്വേഷണം പൂർത്തിയാക്കണമെന്നു കീർത്തി ആസാദ് ലോക്‌സഭയിൽ ആവശ്യമുന്നയിച്ചു. ജയ്റ്റ്‌ലിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് കോൺഗ്രസ് അംഗം കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. തനിക്കെതിരായ അഴിമതി ആരോപണത്തിൽ ലോക്‌സഭയിൽ മറുപടി പറഞ്ഞ ജയ്റ്റ്‌ലി ഫിറോസ്ഷാ കോട്ട്‌ല സ്‌റ്റേഡിയം നവീകരണത്തിനുള്ള കരാർ പൊതുമേഖലാ സ്ഥാപനത്തിനാണ് നൽകിയതെന്നും ഡിഡിസിഎ നാല് കോടി രൂപ മാത്രമെ നൽകിയിട്ടുള്ളൂവെന്നും വിശദീകരണം നൽകി. എന്നാൽ മറുപടിയിൽ തൃപ്തരാകാത്ത പ്രതിപക്ഷം മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബഹളം വച്ചതോടെ സഭാ പ്രവർത്തനം സ്തംഭിക്കുകയായിരുന്നു.
2013 വരെ 13 വർഷം ഡിഡിസിഎ പ്രസിഡന്റായിരുന്ന ജയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഎപിയും ബിജെപി എംപിയായ കീർത്തി ആസാദും ഉന്നയിച്ചത്. ഇല്ലാത്ത കമ്പനികളുടെ പേരിൽ ചെയ്യാത്ത ജോലികൾക്ക് വ്യാജ ബില്ലുകൾ ഹാജരാക്കി കോടികൾ തട്ടിയെടുത്തതിന്റെ വിവരങ്ങളാണ് ജയ്റ്റ്‌ലിക്കെതിരെ ഇന്നലെ മുൻ ക്രിക്കറ്റ് താരം കൂടിയായ കീർത്തി ആസാദ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഡിഡിസിഎ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ മുൻ സോളിസിറ്റർ ജനറൽ ഗോപാൽ സുബ്രഹ്മണ്യം നേതൃത്വം നൽകുന്ന അന്വേഷണ കമീഷനെ ഡൽഹി സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ, കെജ്‌രിവാളിനെതിരെ അരുൺ ജയ്റ്റ്‌ലിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. കേസിൽ ജനുവരി അഞ്ചിന് ഡൽഹി ഹൈക്കോടതി വാദം കേൾക്കാനിരിക്കുകയാണ്. അതിനിടെ, തനിക്കെതിരായാണു മാനനഷ്ടക്കേസ് ഫയൽ ചെയ്യേണ്ടതെന്നു പരിഹസിച്ച് കീർത്തി ആസാദും രംഗത്തെത്തി.
കഴിഞ്ഞയാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ സംഘം റെയ്ഡ് ചെയ്തതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. ഡിഡിസിഎ അഴിമതിയിൽ ജയ്റ്റ്‌ലിക്കെതിരെയുള്ള തെളിവുകൾ അടങ്ങുന്ന ഫയലുകൾ കണ്ടെടുത്ത് ജയ്റ്റ്‌ലിയെ സഹായിക്കാനാണ് സിബിഐ റെയ്‌ഡെന്ന് കെജ്രിവാൾ ആരോപിച്ചിരുന്നു. ഡിഡിസിഎയിൽ 90 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നും എഎപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീർത്തി ആസാദ് കൂടുതൽ തെളിവുകൾ പുറത്തുവിട്ടത്.