വാഗതനായ ഷാനവാസ് ബി ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം 'കിസ്മത്തി'ന്റെ ട്രെയിലർ എത്തി. രാജീവ് രവി നിർമ്മിക്കുന്ന ചിത്രത്തിൽ നടൻ അബിയുടെ മകൻ ഷെയ്ൻ നിഗമാണ് നായകൻ.

പ്രണയ കഥയാണ് ചിത്രം പറയുന്നത്. ശ്രുതി മേനോനാണ് നായിക. വിനയ് ഫോർട്ട്, അലെൻസിയർ, എനിൽ പി നെടുമങ്ങാട്, സുനിൽ സുഗത, പി ബാലചന്ദ്രൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. പൊലീസ് ഓഫീസറുടെ വേഷത്തിൽ വിനയ് ഫോർട്ടിന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ.

ബി.ടെക് വിദ്യാർത്ഥിയായ ഇർഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് ചിത്രം. നേരത്തേ രാജീവ് രവിയുടെ അന്നയും റസൂലിലും കമ്മട്ടിപ്പാടത്തിലും ഷെയിനിന് വേഷമുണ്ടായിരുന്നു. ആദ്യമായി നായകനാകുന്ന ചിത്രമാണ് 'കിസ്മത്ത്'. 'ഞാൻ സ്റ്റീവ് ലോപ്പസ്', 'ഐഡി' എന്നീ സിനിമകൾക്ക് ശേഷം കളക്ടീവ് ഫേസ് വൺ നിർമ്മിക്കുന്ന ചിത്രമാണിത്. ലാൽ ജോസിന്റെ എൽജെ ഫിലിംസാണ് 'കിസ്മത്ത്' തീയേറ്ററുകളിലെത്തിക്കുന്നത്.