- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കിസ്മത്ത് തരംഗം; 23കാരന്റെയും 28കാരിയുടെയും പ്രണയം പറയുന്ന സംഭവകഥ 29ന് തിയറ്ററുകളിൽ; ഗാനങ്ങൾ കേൾക്കാം
കൊച്ചി: 23കാരന്റെയും 28കാരിയുടെയും പ്രണയം പറയുന്ന 'കിസ്മത്ത്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. മഹാകവി മോയിൻകുട്ടി വൈദ്യർ, അൻവർ അലി, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സുമേഷ് പരമേശ്വർ, ഷമേജ് ശ്രീധർ, സുഷിൻ ശ്യാം എന്നിവർ ഈണം പകർന്നിരിക്കുന്നു. നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'കിസ്മത്ത്', ഇർഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ മുസ്ലിം യുവാവിന്റെയും ഇരുപത്തെട്ടുകാരി അനിത എന്ന ദളിത് യുവതിയുടെയും പ്രണയകഥയാണ്. ഷെയിൻ നിഗമും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2011ൽ പൊന്നാനിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ടും ഒരു പ്രധാന വേഷത്തിലെത്തുന്നു. പി. ബാലചന്ദ്രൻ, സുനിൽ സുഖദ, അലൻസിയർ ലെ, സജിത മഠത്തിൽ, ജയപ്രകാശ് കുളൂർ, ബിനോയ് നമ്പാല, സുരഭി ലക്ഷ്മി, അനിൽ നെടുമങ്ങാട്, ശ്രീകാന്ത് മേനോൻ, വിജയൻ കാരന്തൂർ തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു. ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം ബി. അജിത് കുമാറും ജിതിൻ മനോഹറുമ
കൊച്ചി: 23കാരന്റെയും 28കാരിയുടെയും പ്രണയം പറയുന്ന 'കിസ്മത്ത്'ലെ ഗാനങ്ങൾ റിലീസ് ചെയ്തു. മഹാകവി മോയിൻകുട്ടി വൈദ്യർ, അൻവർ അലി, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സുമേഷ് പരമേശ്വർ, ഷമേജ് ശ്രീധർ, സുഷിൻ ശ്യാം എന്നിവർ ഈണം പകർന്നിരിക്കുന്നു.
നവാഗതനായ ഷാനവാസ് കെ. ബാവക്കുട്ടി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന 'കിസ്മത്ത്', ഇർഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ മുസ്ലിം യുവാവിന്റെയും ഇരുപത്തെട്ടുകാരി അനിത എന്ന ദളിത് യുവതിയുടെയും പ്രണയകഥയാണ്. ഷെയിൻ നിഗമും ശ്രുതി മേനോനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2011ൽ പൊന്നാനിയിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ടും ഒരു പ്രധാന വേഷത്തിലെത്തുന്നു. പി. ബാലചന്ദ്രൻ, സുനിൽ സുഖദ, അലൻസിയർ ലെ, സജിത മഠത്തിൽ, ജയപ്രകാശ് കുളൂർ, ബിനോയ് നമ്പാല, സുരഭി ലക്ഷ്മി, അനിൽ നെടുമങ്ങാട്, ശ്രീകാന്ത് മേനോൻ, വിജയൻ കാരന്തൂർ തുടങ്ങിയവരും താരനിരയിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം സുരേഷ് രാജനും ചിത്രസംയോജനം ബി. അജിത് കുമാറും ജിതിൻ മനോഹറുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാമിന്റെതാണ്. മ്യൂസിക് 247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. കളക്ടീവ് ഫേസ് വൺ, പട്ടം സിനിമ കമ്പനി എന്നിവയുടെ ബാനറിൽ ശൈലജ മണികണ്ഠൻ നിർമ്മിച്ച 'കിസ്മത്ത്' പ്രദർശനത്തിനെത്തിക്കുന്നത് എൽ ജെ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. ഈ മാസം 29ന് ചിത്രം തീയേറ്ററുകളിലെത്തും.
പാട്ടുകൾ ഇവിടെ: