- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് രവിയുടെ കിസ്മത് ടീസർ പുറത്തിറങ്ങി; കോൽക്കളിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ അബിയുടെ മകൻ ഷെയിൻ നിഗം നായകൻ
രാജീവ് രവിയുടെ നേതൃത്വത്തിലുള്ള 'കളക്ടീവ് ഫേസ് വൺ' നിർമ്മിച്ച് നവാഗതനായ ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'കിസ്മത്തി'ന്റെ ടീസർ പുറത്തെത്തി. ഒരു മിനിറ്റ് പത്ത് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ സംഭാഷണങ്ങളൊന്നുമില്ല. ഒരു മിനിറ്റ് പത്ത് സെക്കൻഡാണ് ടീസറിന്റെ ദൈർഘ്യം. കോൽകളിയുടെ പശ്ചാത്തലത്തിൽ നായികാനായകന്മാർ കൈമാറുന്ന നോട്ടമാണ് ടീസറിൽ. നടൻ അബിയുടെ മകൻ ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് നായികാനായകന്മാർ.ബി.ടെക് വിദ്യാർത്ഥിയായ ഇർഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് ചിത്രം. നേരത്തേ രാജീവ് രവിയുടെ അന്നയും റസൂലിലും കമ്മട്ടിപ്പാടത്തിലും ഷെയിനിന് വേഷമുണ്ടായിരുന്നു. ആദ്യമായി നായകനാകുന്ന ചിത്രമാണ് 'കിസ്മത്ത്'.'ഞാൻ സ്റ്റീവ് ലോപ്പസ്', 'ഐഡി' എന്നീ സിനിമകൾക്ക് ശേഷം കളക്ടീവ് ഫേസ് വൺ നിർമ്മിക്കുന്ന ചിത്രമാണിത്. ലാൽ ജോസിന്റെ എൽജെ ഫിലിംസാണ് 'കിസ്മത്ത്' തീയേറ്ററുകളിലെത്തിക്കുന്നത്.
രാജീവ് രവിയുടെ നേതൃത്വത്തിലുള്ള 'കളക്ടീവ് ഫേസ് വൺ' നിർമ്മിച്ച് നവാഗതനായ ഷാനവാസ്.കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'കിസ്മത്തി'ന്റെ ടീസർ പുറത്തെത്തി. ഒരു മിനിറ്റ് പത്ത് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ സംഭാഷണങ്ങളൊന്നുമില്ല. ഒരു മിനിറ്റ് പത്ത് സെക്കൻഡാണ് ടീസറിന്റെ ദൈർഘ്യം.
കോൽകളിയുടെ പശ്ചാത്തലത്തിൽ നായികാനായകന്മാർ കൈമാറുന്ന നോട്ടമാണ് ടീസറിൽ. നടൻ അബിയുടെ മകൻ ഷെയിൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് നായികാനായകന്മാർ.
ബി.ടെക് വിദ്യാർത്ഥിയായ ഇർഫാന്റെയും ചരിത്ര ഗവേഷകയായ അനിതയുടെയും പ്രണയമാണ് ചിത്രം. നേരത്തേ രാജീവ് രവിയുടെ അന്നയും റസൂലിലും കമ്മട്ടിപ്പാടത്തിലും ഷെയിനിന് വേഷമുണ്ടായിരുന്നു. ആദ്യമായി നായകനാകുന്ന ചിത്രമാണ് 'കിസ്മത്ത്'.
'ഞാൻ സ്റ്റീവ് ലോപ്പസ്', 'ഐഡി' എന്നീ സിനിമകൾക്ക് ശേഷം കളക്ടീവ് ഫേസ് വൺ നിർമ്മിക്കുന്ന ചിത്രമാണിത്. ലാൽ ജോസിന്റെ എൽജെ ഫിലിംസാണ് 'കിസ്മത്ത്' തീയേറ്ററുകളിലെത്തിക്കുന്നത്.