കൊച്ചി: ഇനി അറിയാതെ ഫേസ്‌ബുക്കിലെങ്ങാനും ഉമ്മയെന്നോ ഉമ്മയിൽ തുടങ്ങുന്ന മറ്റു വാക്കുകളോ മലയാളത്തിൽ കമന്റ് ബോക്സിൽ എഴുതിയാൽ അത് ചുവപ്പ് നിറത്തിലുള്ള ചില പ്രണയഹൃദയ ചിഹനങ്ങൾ പറന്നു വരുന്നത് കാണാം. ഫേസ്‌ബുക്ക് പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഈ നിറമുള്ള ഉമ്മയുടെ വരവ്. ഫേസ്‌ബുക്ക് പ്രേമികളിലെ ചിലർ ഉമ്മയും ഉമ്മൻ ചാണ്ടി എന്നൊക്കെ എഴുതിയപ്പോഴാണ് ഇപ്പോഴത്തെ പുതിയ രീതികളെ കുറിച്ച് അറിയുന്നത്. ഈ സൂത്രം കണ്ടുപിടിച്ചതിന് ഫേസ്‌ബുക്ക് പ്രേമികൾ സുക്കർ ബർഗിനോട് നന്ദി പറയുകയാണ്.

മലയാളത്തിൽ മാത്രമല്ല ഉമ്മ, ഇംഗ്ലീഷിലുമുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലെ വിവരങ്ങൾ ലഭിച്ചിട്ടില്ല, കിട്ടുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. മലയാളത്തിൽ ഉമ്മ എന്നാണെങ്കിൽ, ഇംഗ്ലീഷ് അക്ഷരങ്ങൾ തഛതഛ എന്ന് ടൈപ്പ് ചെയ്താലും ഹൃദയം ഫേസ്‌ബുക്കിലൂടെ പറന്നു കൊണ്ടിരിക്കും. സ്‌ക്രീൻഷോട്ടും വാർത്തയുടെ സ്‌ക്രീൻഷോട്ടും അതിന്റെ ഗൂഗിൾ ട്രാൻസ്ലേഷൻ സ്‌ക്രീൻഷോട്ടും താഴെ.

എന്താണ് ഇതിന്റെ കാരണം എന്ന് അന്വേഷിച്ചിട്ട് ഒരിടത്ത്നിന്നും ഉത്തരം കിട്ടിയിട്ടില്ല. ഫേസ്‌ബുക്കിൽ ഇത്തരം ആകാംക്ഷയുള്ള സംഗതികൾക്ക് വേഗത്തിൽ പോപ്പുലാരിറ്റി കിട്ടും എന്നതുകൊണ്ട് അവർ ഉദ്ദേശിച്ചിരിക്കുന്നത് ഇതൊരു നിഗൂഢതയാക്കി വെയ്ക്കാൻ തന്നെയാണ്. വരുംദിവസങ്ങളിൽ ഫേസ്‌ബുക്ക് ഇതിന് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം.