- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്കുമ്മ, കടിയുമ്മ, ഷോക്കടിയുമ്മ, സിബ് ഉമ്മ, കാറ്റുമ്മ: ഇന്ദു മേനോന്റെ ചുംബന ശബ്ദ താരവലി ഹിറ്റ്; ചൂടപ്പം പോലെ വിറ്റഴിയുന്നത് അഞ്ച് ചുംബന പുസ്തകങ്ങൾ
കൊച്ചി: ട്രെന്റിനൊപ്പമാണ് മലയാള പുസ്ത പ്രസാദകരും. എന്ത് എങ്ങനെ എപ്പോൾ വിൽക്കണമെന്ന് അവർക്ക് അറിയാം. അതു തന്നെയാണ് ഏറ്റവും വലിയ വായനക്കാരുടെ കൂട്ടമായി മലയാള സമൂഹത്തെ മാറ്റുന്നത്. ചുംബനമാണ് ഇപ്പോൾ ഹിറ്റായ വിഷയം. അതുകൊണ്ട് തന്നെ ചുംബനത്തിന്റെ വഴിയേ പുസ്തക കച്ചവടവും നീങ്ങുന്നു. പുസ്തകത്തിന്റെ പേരിൽ എവിടെയെങ്കിലും ചുംബനമെന്ന പേരുണ
കൊച്ചി: ട്രെന്റിനൊപ്പമാണ് മലയാള പുസ്ത പ്രസാദകരും. എന്ത് എങ്ങനെ എപ്പോൾ വിൽക്കണമെന്ന് അവർക്ക് അറിയാം. അതു തന്നെയാണ് ഏറ്റവും വലിയ വായനക്കാരുടെ കൂട്ടമായി മലയാള സമൂഹത്തെ മാറ്റുന്നത്. ചുംബനമാണ് ഇപ്പോൾ ഹിറ്റായ വിഷയം. അതുകൊണ്ട് തന്നെ ചുംബനത്തിന്റെ വഴിയേ പുസ്തക കച്ചവടവും നീങ്ങുന്നു. പുസ്തകത്തിന്റെ പേരിൽ എവിടെയെങ്കിലും ചുംബനമെന്ന പേരുണ്ടെങ്കിൽ ചൂടപ്പം പോലെ വിറ്റഴിയും.
ചുംബനശബ്ദ താരാവലി (കഥകൾ) ഇന്ദുമേനോൻ, ഡി.സി.ബുക്‌സ്, ചുംബിക്കുന്ന മനുഷ്യർ ചുംബിക്കാത്ത മനുഷ്യർ (ലേഖന സമാഹാരം), ഡി.സി. ബുക്‌സ്, ഒറ്റ ചുംബനത്തിൽ പൂക്കുന്ന പൂമരങ്ങൾ (കവിത) മേരി ലില്ലി, ഫേബിയൻ ബുക്‌സ്, ചുംബനങ്ങളുടെ പുസ്തകം ബിനീഷ് വൈദ്യരങ്ങാടി, ഒലീവ് ബുക്‌സ്, നിനക്ക് മാത്രമുള്ള ചുംബനങ്ങൾ (കവിതകൾ) സൈകതം ബുക്‌സ് എന്നിവയാണ് മലയാളി ഏറ്റെടുത്തിരിക്കുന്ന ചുംബന പുസ്തകങ്ങൾ. ഇവയെല്ലാം കടകളിലെത്തിയാൽ തന്നെ വിറ്റു പോകും. എല്ലാം കിസ് ഓഫ് ലൗ സംഘാടകരുടെ ചുംബന സമരത്തിന് ശേഷമാണെന്ന് പ്രസാദകർ സമ്മതിക്കുന്നുമുണ്ട്.
ഇന്ദുമേനോന്റെ 2011ൽ ഇറങ്ങിയ 'ചുംബന ശബ്ദതാരാവലി' ശ്രദ്ധേയമായത് ഈ ചുംബനക്കാലത്താണ്. നക്കുമ്മ, കടിയുമ്മ, ഷോക്കടിയുമ്മ, സിബ് ഉമ്മ, കാറ്റുമ്മ, മാലാഖയുമ്മ ഇങ്ങിനെ 21 ഇനം ഉമ്മകളെ നിഘണ്ടു രൂപത്തിൽ ഇംഗ്‌ളീഷ് വാക്കുകളോടെ വിശദീകരിക്കുന്ന ശബ്ദതാരാവലി കഴിഞ്ഞാൽ ഗ്രന്ഥകാരിയുടെ എട്ട് പ്രണയകഥകളാണ്. കിസ് ഓഫ് ലൗവ് ചർച്ചയായതോടെ വിപണയിലെ മൂല്യമുള്ള പുസ്തമായി ചുംബന ശബ്ദതാരാവലി മാറി.
ജനുവരി ഒന്നിനാണ് ഡി.സി. ബുക്‌സ് 'ചുംബിക്കുന്ന മനുഷ്യർ ചുംബിക്കാത്ത മനുഷ്യർ' പുറത്തിറക്കിയത്. കിസ് ഒഫ് ലവ് സംഘാടകൻ രാഹുൽ പശുപാലൻ, അരുന്ധതി തുടങ്ങിയ സമരക്കാരുടെയും ആനന്ദ്, സക്കറിയ, സച്ചിദാനന്ദൻ മുതലുള്ള പ്രമുഖരുടെയും ചുംബനനിലപാടുകൾ വിശദീകരിക്കുന്നതാണ് ഈ പുസ്തകം. വിഷുപ്പുലരിയിൽ പ്രണയിനി കാമുകന്റെ കരങ്ങളിൽ ചുണ്ടുകളമർത്തുന്നതോടെ അവസാനിക്കുന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ 'വിഷുക്കൈനീട്ടം' എന്ന കഥയും ചേർത്തിട്ടുണ്ട്. വലിയ പ്രതികരണമാണ് ഈ പുസ്തകത്തിന് തുടക്കത്തിൽ തന്നെ ലഭിക്കുന്നത്.
സച്ചിദാനന്ദൻ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങി 42 കവികളുടെ ചുംബന കവിതകൾ കോർത്തിണക്കി നാസർ കൂടാളി സമാഹരിച്ചതാണ് 'നിനക്ക് മാത്രമുള്ള ചുംബനങ്ങൾ' എന്ന ഗ്രന്ഥം. ഇതിനും കിസ് ഓഫ് ലൗ സമരകാലത്ത് ആവശ്യക്കാർ ഏറെയുണ്ട്.