- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചുംബന സമരം; മാദ്ധ്യമപ്രവർത്തക ഷാഹിനയുടെ നേതൃത്വത്തിൽ സ്ത്രീകൾ സംഘടിപ്പിച്ച ചുംബന പ്രതിഷേധത്തിനെതിരെ അക്രമത്തിന് തുനിഞ്ഞവരെ പൊലീസ് നേരിട്ടു
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിലും ചുംബന പ്രതിഷേധം. മാദ്ധ്യമപ്രവർത്തക ഷാഹിന നഫീസയുടെ പേരിലാണ് തിരുവനന്തപുരത്ത് ചുംബന പ്രതിഷേധം സംഘടിപ്പിച്ചത്. കൊച്ചിക്കും കോഴിക്കോട്ടും നടന്ന ചുംബന പ്രതിഷേധത്തിന് ശേഷമാണ് കിസ് ഓഫ് ലവ് പ്രതിഷേധം തിരുവനന്തപുരം മേളയിലും എത്തിയത്. മേളയുടെ പ്രധാന വേദിയായ കൈരളി, ശ്രീ തീയറ്
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിലും ചുംബന പ്രതിഷേധം. മാദ്ധ്യമപ്രവർത്തക ഷാഹിന നഫീസയുടെ പേരിലാണ് തിരുവനന്തപുരത്ത് ചുംബന പ്രതിഷേധം സംഘടിപ്പിച്ചത്.
കൊച്ചിക്കും കോഴിക്കോട്ടും നടന്ന ചുംബന പ്രതിഷേധത്തിന് ശേഷമാണ് കിസ് ഓഫ് ലവ് പ്രതിഷേധം തിരുവനന്തപുരം മേളയിലും എത്തിയത്. മേളയുടെ പ്രധാന വേദിയായ കൈരളി, ശ്രീ തീയറ്ററിന് സമീപത്താണ് പ്രതിഷേധം നടന്നത്. സ്ത്രീ പങ്കാളിത്തമുള്ള മേളയാണ് സംഘടിപ്പിച്ചത്. സമരക്കാരെ അക്രമിക്കാൻ ചിലർ രംഗത്തുവന്നെങ്കിലും പൊലീസ് ഇടപെട്ടതിനാൽ സംഘർഷം ഒഴിവായി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ചുംബന സമരം നടത്തിനടന്നത്. വൻ സ്ത്രീ പങ്കളിത്തമാണ് ചുംബനസമരത്തിലുണ്ടായിരുന്നത്. അശ്വതി സേനൻ, ഷാഹിന നഫീസ, റീന ഫിലിപ്പ്, ജെ. ദേവിക, ജിഷ ജോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
സമരത്തിൽ പങ്കെടുത്തവർ പരസ്പരം ആലിംഗനം ചെയ്തും ഉമ്മവച്ചും സദാചാര പൊലീസിങ്ങിനെതിരെ മുദ്രാവാക്യം വിളിച്ചും നിറഞ്ഞു നിന്നു. ഇവർക്കെതിരെ ഒരു സംഘം മുദ്രാവാക്യം വിളിച്ച് മുന്നോട്ടുവന്നിരുന്നു. സമരത്തിനെതിരെ സംഘർഷത്തിന് ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞു.
ഫാസിസത്തിനെതിരായ ശക്തമായ മുന്നേറ്റത്തിന്റെ ഭാഗമാണ് ഇത്തരം സമരങ്ങളെന്നും നമ്മുടെ ഇടങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും സംഘാടകർ പറഞ്ഞു. ഐ.എഫ്.എഫ്.കെ സിനിമാ വേദിമാത്രമല്ല സമരവേദികൂടിയാണെന്ന് സമരത്തിൽ പങ്കെടുത്ത ഷാഹിന നഫീസ പറഞ്ഞു. ഐ.എഫ്.എഫ്.കെ മുമ്പും പലതരം സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കൊച്ചിയിലെയും കോഴിക്കോടെയും ചുംബന സമരത്തിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഇവിടെ പൊലീസ് സ്വീകരിച്ച നിലപാട്. കൊച്ചിയിലും കോഴിക്കോടും സമരം നടത്താൻ അനുവദിക്കാതെ പൊലീസ് ഇവിടെ സമരക്കാരെ എതിർത്തില്ല. സമരത്തെ തകർക്കാൻ ശ്രമിച്ചവരെ തടയുകയാണുണ്ടായത്. ഫാസിസത്തിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് സമരക്കാർ പരസ്യമായി ചുംബിച്ചത്.