അൽ ഐൻ: നീലേശ്വരം കോട്ടപ്പുറം നിവാസികളുടെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കോട്ടപ്പുറം ഇൻവെസ്റ്റ് മെന്റ് & സോഷ്യൽ വെൽഫെയർ അസോസിയേഷൻ (കിസ് വ )യു എ ഇയിൽ ലോഞ്ച് ചെയ്തു.കോട്ടപ്പുറം പ്രവാസികളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് കിസ് വ. കഴിഞ്ഞ അഞ്ചു വർഷമായി കുവൈത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന കിസ് വ പ്രവാസികൾക്കായി വെൽഫെയർ സ്‌കീം, അംഗരക്ഷാ പദ്ധതി, ഫാമിലി ബെനിഫിറ്റി സ്‌കീം, നിർധനർക്ക് പ്രതിമാസ റേഷൻ, വിദ്യാഭ്യാസ സഹായ ഫണ്ട്, മംഗല്ല്യ നിധി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

പ്രസ്തുത പദ്ധതികൾ യുഎഇയിലും നടപ്പിലാക്കുന്നതിന് പുറമെ പ്രവാസി പുനരധിവാസ പദ്ധതി, ചെറുകിട കുടിൽ വ്യവസായപദ്ധതി, സ്വയം തൊഴിൽ പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ കി സ് വ പുതിയ സാമ്പത്തിക വർഷത്തിൽ തുടക്കം കുറിക്കും.നിലവിൽ കോട്ടപ്പുറം പ്രവാസികളെ മാത്രം കേന്ദ്രീകരിച്ച് നൂതന ബിസ്സിനസ്സ് സംരംഭങ്ങളിലേക്ക് മുതൽ മുടക്കാൻ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.ഇത് സംബന്ധമായി കഴിഞ്ഞ ദിവസം ചേർന്ന ഇൻവെസ്റ്റ്‌മെന്റ് മീറ്റിൽ ചർച്ചയ്ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.

യുഎഇ ലോഞ്ചിങ് മീറ്റ് കിസ് വ ചെയർമാൻ ഇകെ അബൂക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റ് ബഷീർ അബു ത്വാഹിർ ഉൽഘാടനം ചെയ്തു. ഇൻവെസ്റ്റ് മെന്റ് ഡയരക്ടർ മുനീർ കോട്ടപ്പുറം, ജാബിർ പാട്ടില്ലം, ടി കെ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവർ പ്രസംഗിച്ചു. വൈസ് ചെയർമാൻ കൂടിയായ അഹ് മദ് കല്ലായി പദ്ധതിയുടെ കരടു രൂപം അവതരിപ്പിച്ചു.ചടങ്ങിൽ വെച്ച് യു എ ഇലെ മെമ്പർഷിപ്പ് വിതണോത്ഘാടനം എൻ പി അബ്ദുൽ റഹീം സാഹിബ് നിർവ്വഹിച്ചു. ടി പി മുനവ്വിർ നിസാമി പ്രാർത്ഥന നടത്തി. മുസ്തഫ പുതിയാളം,നിസാർ ഖാത്വിം, ഇ കെ അൻവർ, ഇ കെ നൗഷാദ്, സനീർ മുഹമ്മദ് ചർച്ചയ്ക്ക് നേതൃത്വം നൽകി.പി എം എച്ച് ഫിനാസ് സ്വാഗതവും സാദിഖ് ആനച്ചാൽ നന്ദിയും പറഞ്ഞു.