കാസർകോട്: പതിനായിരങ്ങൾക്ക് ആനന്ദം പകർന്ന് ബേക്കൽ ബീച്ച് പാർക്കിൽ നടന്നു വരുന്ന അന്താരാഷ്ട്ര പട്ടം പറത്തൽ മേള സമാപിച്ചു. 

കാണികൾക്ക് വിസ്മയം പകർന്ന് ബേക്കലിന്റെ മാനത്ത് നിരവധി വർണ്ണങ്ങളിലും രൂപങ്ങളിലുമുള്ള നിരവധി പട്ടങ്ങളാണ് പാറി പറന്നത്. വിദേശ രാജ്യങ്ങളിലെ പട്ടം പറത്തൽ വിദഗ്ദ്ധർ അടക്കം നിരവധി ടീമുകളാണ് പട്ടം പറത്താൻ ബേക്കലിൽ എത്തിയിരുന്നത്.

രണ്ടാം ദിവസം സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം പരിപാടികൾ ഖാലിദ് സി പാലക്കിയുടെ അധ്യക്ഷതയിൽോറെഡ് ഫ്‌ലവേഴ്‌സ് ടൂറിസം മാനേജിങ് ഡയറക്ടർ രഞ്ചിത്ത് ജഗൻ ഉദ്ഘാടനം ചെയ്തു. കാസർകോട് പ്രസ് ക്ലബ് സെക്രട്ടറി രവീന്ദ്രൻ രാവണീശ്വരം, പി കെ അബ്ദുള്ള, സാം ജോസ്, എൻജിനീയർ വിജയൻ, പുഷ്‌കരൻ, പ്രശാന്ത് നായർ, എന്നിവർ പ്രസംഗിച്ചു. അബ്ദുന്നാസർ പി എം സ്വാഗതവും അഷറഫ് കൊളവയൽ നന്ദിയും പറഞ്ഞു.