- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റക്സിന്റെ കൈയിലുള്ളത് ആക 100 കോടി; എവിടെ നിന്ന് കൊണ്ട് വരും ഈ 1000 കോടി ?ഇപ്പോഴത്തെ കമ്പനിയുടെ പ്രോഫിറ്റബിളിറ്റി വെച്ചു 1000 കോടി ഉണ്ടാക്കാൻ തന്നെ 10 കൊല്ലം എടുക്കും; 3500 കോടി ഉണ്ടെങ്കിൽ സോഴ്സ് അനേഷിക്കണം: ബിഎസ്ഇ കണക്കുകൾ വച്ച് ഒരുവിദഗ്ധന്റെ കുറിപ്പ്
കൊച്ചി: കിറ്റക്സ് കമ്പനിയുടെ കൈയിലുള്ളത് ആകെ 100 കോടിയെന്നും തെലുങ്കാനയിൽ നിക്ഷേപിക്കാൻ ആയിരം കോടി എവിടെ നിന്ന് കൊണ്ടുവരുമെന്നും ചോദ്യം. ചോദിക്കുന്നത് ചാർട്ടേഡ് അക്കൗണ്ടന്റായ മാത്യൂസ് വർഗീസാണ്. '1000 കോടിയും 3500 കോടിയും ഒക്കെ കൈയിൽ ഉണ്ടെങ്കിൽ അതിന്റെ സോഴ്സ് തികച്ചും അനേഷിക്കേണ്ടത് ആണ്. നേരായ വഴി ആവാൻ തരമില്ല. ഇതു വെറും രാഷ്ടീയ അജണ്ടയുടെ ഭാഗം ...കേരളത്തെ താറു അടിച്ചു കാണിക്കാന്‍ ഉള്ള ഒരു വ്യഗ്രത', മാത്യൂസ് വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.
കിറ്റെക്സ് മുതലാളി കേരളം വിടുന്നു എന്ന് ആഘോഷമാക്കുന്നവരോട് ....താഴെ പറയുന്ന ഫാക്ടസ് വായിച്ചിട്ട് സപ്പോർട്ട് ചെയ്യുക 100 മുതൽ 120 കോടി ആണ് ക്വാർട്ടർലി വരുമാനം..അല്ലെങ്കില്‍ വെറും 500 കോടി മാത്രം വാർഷിക വിറ്റു വരവുള്ള ഒരു കമ്പനി .....വാർഷിക അറ്റാദായം അല്ലെങ്കിൽ yearly net profit വെറും 54 കോടി (year ended 2021 ) 103 കോടി (year ended 2020)കമ്പനിയുടെ ടോട്ടൽ assets വെറും 303 കോടി , കറന്റ് അസ്സെറ്സ് 523 (103 +523 =826 )ഷെയർ ഹോൾഡേഴ്സ് ഫൻഡ്സ് എന്ന് പറയുന്നത് വെറും 735 കോടി ...ലയബിലിറ്റീസ് 21 കോടി കറന്റ് ലൈബിലിറ്റീസ് 70 (735 പ്ലസ് ടു1 +70 =826)..ക്യാഷ് ആന്‍ഡ് ക്യാഷ് equivalents 103 കോടി ആണ് 2021 മാര്‍ച്ച് 31 ഓഡിറ്റഡ് അക്കൗണ്ട്സ് പ്രകാരം. ഇവനാണ് 3500 കോടി കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ പോകുന്നത് ...... തള്ളുന്നതിന് ഒക്കെ ഒരു പരിധി വേണ്ടേ മാഷേ ....
1000 കോടി ഉടനെ തെലുങ്കാനയിൽ ...എവിടെ നിന്ന് കൊണ്ട് വരും ഈ 1000 കോടി ?കൈയിലുള്ളത് ആകെ 100 കോടി ...ഇനി ബാങ്ക് ലോൺ എടുക്കാൻ ഈ ബാലൻസ് ഷീറ്റ് വെച്ചു എത്ര കോടി കിട്ടും ?? ഒരു 200 മുതൽ 250 കോടി വരെ അതില്‍ കൂടുതൽ ഒരു ബാങ്കും കൊടുക്കില്ല ....ഇപ്പോളത്തെ കമ്പനിയുടെ പ്രോഫിറ്റബിളിറ്റി വെച്ചു 1000 കോടി ഉണ്ടാക്കാൻ തന്നെ 10 കൊല്ലം എടുക്കും.
ഇതൊന്നും ഞാൻ ചുമ്മാതെ തള്ളുന്നത് അല്ല ..ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് വെബ് സിറ്റിയിൽ ഉള്ള കാര്യങ്ങള്‍ ഒന്ന് എഴുതി എന്നേ ഉള്ളൂ ഇനി ഈ പറയുന്ന 1000 കോടിയും 3500 കോടിയും ഒക്കെ കൈയിൽ ഉണ്ടെങ്കിൽ അതിന്റെ സോഴ്സ് തികച്ചും അനേഷിക്കേണ്ടത് ആണ് ...നേരായ വഴി ആവാൻ തരമില്ല.
ഇതു വെറും രാഷ്ടീയ അജണ്ടയുടെ ഭാഗം ...കേരളത്തെ താറു അടിച്ചു കാണിക്കാന്‍ ഉള്ള ഒരു വ്യഗ്രത. കിറ്റെക്സ് മുതലാളിയുടെ രാഷ്ടീയ മോഹങ്ങൾ രാഷ്ടീയക്കാരെ വെറുപ്പിച്ചു എന്നത് സത്യം അതിന് ഇടതു വലത് വേർതിരിവ് ഒന്നും ഇല്ല. എന്നിരുന്നാലും ജനിപ്പിച്ച തന്തേയും തള്ളേയും തള്ളിപ്പറയുന്ന പണി ആണ് കിറ്റെക്സ് മുതലാളി കാണിക്കുന്നത്. ദത്തെടുക്കുന്ന രണ്ടാനച്ചനും രണ്ടാനമ്മയും നന്നായി വളർത്തിയ മതിയായിരുന്നു !
മറുനാടന്‍ മലയാളി ബ്യൂറോ