- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല; തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം; എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് അഞ്ച് എംഎൽഎമാരോടും എം പിയോടും; വ്യവസായികൾക്ക് കോടികൾ എങ്ങനെ സമ്പാദിക്കാം എന്നു വഴിപറഞ്ഞത് അവരാണ്; ഓപ്പറേഷൻ തെലുങ്കാന വിജയകരമായ സന്തോഷത്തിൽ സാബു ജേക്കബ്
കൊച്ചി: കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുതൽ മുടക്കില്ലെന്ന് കിറ്റക്‌സ് എം ഡി സാബു ജേക്കബ്. എറണാകുളത്തെ എം എൽ എമാർക്കെതിരേ രൂക്ഷ വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ ചർച്ചകൾക്ക് ശേഷം കൊച്ചിയിൽ തിരികെ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജകീയ സ്വീകരണമാണ് തെലങ്കാന സർക്കാരിൽ നിന്നുണ്ടായതെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കുമെന്നും സാബു എം ജേക്കബ് അറിയിച്ചു. ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കും. അതിന് ശേഷമായിരിക്കും കൂടുതൽ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും രണ്ട് പാർക്കുകളാണ് തെലങ്കാനയിൽ കണ്ടത്. ഒന്ന് ടെക്‌സറ്റൈയിൽസിന് വേണ്ടി വാറങ്കലും മറ്റേത് ജനറൽപാർക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചർച്ച ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചർച്ചക്ക് ശേഷമാണ് തെലങ്കാനയിൽ നിന്ന് തിരിച്ചുവരുന്നത്.
താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എൽ എയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എം എൽ എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂർ എം എൽ എ, മൂവാറ്റുപുഴ എം എൽ എ, തൃക്കാക്കര എം എൽ എ, എറണാകുളം എം എൽ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു. കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എൽ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമർശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
ഒരു ദിവസത്തെ ചർച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയിത്. എന്നാൽ ചർച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാർക്കുകൾ സന്ദർശിക്കുമ്പോൾ ഒട്ടനവധി സാധ്യതകൾ ഒരു വ്യവസായിക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറിൽ ഇൻഫ്രാസ്ട്രക്ടചർ മനസിലാക്കാനും സാധിച്ചു. തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. ഞാൻ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയ വേദിയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖർ കർണാടക മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാബു എം ജേക്കബിന്റെ വാക്കുകൾ -
തെലങ്കാനയിൽ എനിക്ക് ലഭിച്ചത് രാജകീയമായ സ്വീകരണമാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികൾ പൂർത്തിയാക്കും. ഇതിനൊക്കെ ഏറ്റവും കൂടുതൽ കടപ്പാട് കുന്നതുനാട് എംഎൽഎയോടെയാണ്. ഇതോടൊപ്പം ഇതിനായി പ്രവർത്തിച്ച തൃക്കാക്കര, പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം എംഎൽഎമാരും ചാലക്കുടി എംപിയോടും നന്ദിയുണ്ട്. എന്താണ് വ്യവസായസൗഹൃദനയമെന്നും എങ്ങനെ ഒരു വ്യവസായിക്ക് കോടികൾ സമ്പാദിക്കാമെന്നും ഇവരാണ് എനിക്ക് മനസിലാക്കി തന്നത്.
തെലങ്കാനയിൽ എനിക്കുണ്ടായ അനുഭവവും എന്നോടുള്ള അവരുടെ സമീപനവും ഇവിടെ പറഞ്ഞാൽ കേരളത്തിൽ ഒരു വ്യവസായി പോലും ഇനി നിക്ഷേപം നടത്തില്ല. മുഖ്യമന്ത്രിക്ക് എന്റെ മനസിലുള്ള ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ട്. അദ്ദേഹം നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ഞാനൊരു ബിസനസുകാരനാണ് അതിനെപ്പറ്റിയാണ് ഞാൻ സംസാരിക്കുന്നത്. എനിക്ക് നേരെയുള്ള രാഷ്ട്രീയമായ ആരോപണങ്ങളോട് രാഷ്ട്രീയ വേദിയിൽ വച്ച് ഞാൻ മറുപടി പറയാം. എന്റെ ഈ യാത്ര കേരളത്തിലെ വ്യവസായികൾക്കും മലയാളികൾക്കും ഒരു മാതൃകയാണ്.
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നെ വിളിച്ചു സംസാരിച്ചിരുന്നു. കർണാടകയിൽ നിക്ഷേപം നടത്താൻ അദ്ദേഹം എന്നെ ക്ഷണിച്ചു. കർണാടക മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആലോചന നടത്തി അദ്ദേഹത്തിന് മറുപടി നൽകും. ഇതുകൂടാതെ വേറെ ചില മുഖ്യമന്ത്രിമാരും വ്യവസായ മന്ത്രിമാരും ഉന്നത ഉദ്യോ?ഗസ്ഥരും എന്നെ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലൊക്കെ തുടർ ചർച്ചകൾ ഇനിയുള്ള ദിവസങ്ങളിലുണ്ടാവും.
ഒരു ദിവസം ചർച്ച നടത്തി പിറ്റേ ദിവസം മടങ്ങി വരാം എന്നാണ് കരുതിയത്. ചർച്ചകളുടെ തുടർച്ചയായി അവിടുത്തെ വ്യവസായ മേഖലകളിലും പാർക്കുകളിലുമൊക്കെ പോയി. അവിടെ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ റിം?ഗ് റോഡുകൾ, വൈദ്യുതി പദ്ധതികൾ, ജലസേചന പദ്ധതികൾ ഇവയെല്ലാം ഹെലികോപ്ടറിലൂടെ ആകാശ വീക്ഷണം നടത്തി. ഇങ്ങനെയാണ് ഒരു ദിവസത്തേക്ക് ഉദ്ദേശിച്ച ചർച്ചകൾ രണ്ട് ദിവസത്തേക്ക് നടത്തേണ്ടി വന്നത്.
കേരളസർക്കാരുമായി ഇപ്പോഴും ചർച്ച നടത്താൻ ഒരു വിരോധവുമില്ല. ഒരു യു.ഡി ക്ലർക്കുമായി പോലും ചർച്ച നടത്താൻ എനിക്ക് മടിയില്ല. പക്ഷേ അങ്ങനെ ഒരു സാഹചര്യമേ ഉണ്ടായില്ല എന്നതാണ് സത്യം. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപം നടത്താൻ ഞാൻ ?ആ?ഗ്രഹിക്കുന്നില്ല. കേരളത്തിൽ വ്യവസായങ്ങൾ തുടരണോ എന്ന കാര്യത്തിൽ പുനരാലോചന നടത്തും. എല്ലാം സഹിച്ച് ഇവിടെ പിടിച്ചു നിന്നത് ഇവിടെയുള്ള എന്റെ തൊഴിലാളികളെ ഓർത്താണ്. ഒരു സർക്കാർ സംവിധാനം രാഷ്ട്രീയ പാർട്ടിയുടെ ഭാ?ഗമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നമ്മുക്ക് എന്തു ചെയ്യാനാവും.
മറുനാടന് മലയാളി ബ്യൂറോ