കൊച്ചി: കിഴക്കമ്പലം ട്വന്റി 20 പൊതുമരാമത് റോഡ് കയ്യേറി പണിനടത്തുന്നത് തെറ്റെന്ന് മന്ത്രി ജി.സുധാകരൻ. അവർക്ക് എവിടുന്നാണ് ഇത്രയു പണം കിട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രശ്മുണ്ടാക്കേണ്ടെന്ന് കരുതിയാണ് അവിടെ പോകാത്തതെന്നും സുധാകരൻ പറഞ്ഞു. എന്റെ റോഡാണ് അവർ കൈയേറുന്നതെന്നും സുധാകരൻ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ച് രംഗത്ത് വരികയാണ് ട്വന്റി ട്വന്റി ആശയത്തിന് പിന്നിലെ സൂത്രധാരനായ കിറ്റക്‌സ് കമ്പനി ഉടമ. സുധാകരന് കൃത്യമായി മറുപടി പറയുകയാണ് സാബു ജേക്കബ്

റോഡിന്റെ വീതി കൂട്ടാനും പണിയാനും ആരു പറഞ്ഞുവെന്നാണ് സൂധാകരന്റെ ചോദ്യം. എന്നാൽ ട്വന്റി ട്വന്റി ഭരിക്കുന്നിടത്തെല്ലാം എന്റെ റോഡുകൾ കൈയേറുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. എന്റെ റോഡെന്നാണ് മന്ത്രി പറഞ്ഞത്. ഇതാണ് മനസ്സിലാകുന്നത്. റോഡുകൾ വർഷങ്ങളായി പണിയുന്നു. കുണ്ടും കുഴിയുമാണ്. നടുവൊടിഞ്ഞും ആക്‌സിൽ ഒടിഞ്ഞുമാണ് യാത്ര. ഞങ്ങൾ ഭരിക്കുന്ന പഞ്ചായത്താണ് കിഴക്കമ്പലം. അവിടെ റോഡുകളിലെ കുണ്ടും കുഴിയും കാണുമ്പോൾ ആളുകൾ ചോദിക്കും ഇതാണോ ട്വന്റി ട്വന്റിയെന്ന്-സാബു ജേക്കബ് പറയുന്നു.

ഈ സാഹചര്യത്തിൽ പഞ്ചായത്ത് കമ്മറ്റി റോഡുകൾ നന്നാക്കാനുള്ള അനുവാദം സർക്കാരിനോട് തേടി. അതു കിട്ടിയില്ല. ഇതോടെ കോടതിയെ സമീപിച്ചു. റോഡുകൾ നന്നാക്കാൻ അനുവദിച്ചു. ഇതോടെയാണ് പണി നടത്തിയത്. അത് അപരാധമാണെങ്കിൽ മാപ്പു ചോദിക്കുന്നു. വേണമെങ്കിൽ റോഡുകൾ കുണ്ടും കഴിയുമാക്കി തിരിച്ചു കൊടുക്കാം-സുധാകരന് പരിഹാസത്തിൽ നിറഞ്ഞ മറുപടി നൽകുകയാണ് ട്വന്റി ട്വന്റി കൂട്ടായ്മയിലെ പ്രധാനി. വൈറ്റില-കുണ്ടന്നൂർ പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് കിഴക്കമ്പലത്തെ റോഡ് പണിയെ സുധാകരൻ വിമർശിച്ചത്.

റോഡുകൾ ആരുടേതാണ്... സുധാകരൻ വെഴ്‌സസ് സാബു ജേക്കബ്.. എന്ന തരത്തിൽ ഈ വിവാദം സോഷ്യൽ മീഡിയയിൽ കത്തി പടരുകയാണ്. ഒരു പൊതു ചർച്ചയ്ക്കിടെയാണ് ഈ വിവാദത്തിന് സാബു ജേക്കബ് മറുപടി പറഞ്ഞത്. രാഷ്ട്രീയക്കാരനും ജനസേവകനും തമ്മിലുള്ള വ്യത്യാസം കുറച്ചൊക്കെ മനസ്സിലായിക്കാണുമല്ലോ.. അല്ലേ.. എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സമൂഹ മാധ്യങ്ങളിൽ ചർച്ചയാകുന്നത്. സുധാകരനെതിരിയെ വലിയ പ്രതിഷേധമാണ് കിഴക്കമ്പലത്തെ പരാമർശത്തിൽ സുധാകരന് നേരെ ഉണ്ടാകുന്നത്.

നന്നാക്കുകയും ഇല്ല, നന്നാക്കാൻ ശ്രമിക്കുന്നവരെ അതിനൊട്ട് സമ്മതിക്കുകയും ഇല്ല. ഇതിനെയാണ് ചില അടിമകൾ രാഷ്ട്രീയം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്! ഓരോ അഞ്ച് വർഷം കൂടുമ്പോഴും തങ്ങളുടെ ബാദ്ധ്യത എന്ന പോലെ ഇവനെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഇവിടെ കുറേ അടിമകൾ ഉള്ളിടത്തോളം ഈ നാട് ഗുണം പിടിക്കില്ല. അതാണ് സാറെ റോഡിന് വീതി കൂട്ടുന്നത് നിയമ വിരുദ്ധം ആണ് നല്ല ഡ്രസ്സ് ധരിച്ചു ഇംഗ്ലീഷ് അറിയാവുന്ന ചെറുപ്പക്കാർ ക്രിമിനൽ ആണ് സമ്മതിക്കരുത് സാറെ അങ്ങനെ ഒന്നും നാട് നന്നാക്കാൻ സമ്മതിക്കരുത് സാറ് പറയുന്ന പോലെ ഒക്കെ നടന്നാൽ മതി .. കേരളത്തിൽ എത്ര ബിസിനസ്സ് ആണ് എത്ര ഫാക്ടറികൾ ആണ് അവിടെ ഒന്നും ഈ ചെറുപ്പക്കാർ ജോലിക്കു പോകാതെ ക്രിമിനൽ ആയിട്ട് നടക്കുന്നു.. കേരളം മാറും സാറെ ചെറുപ്പക്കാർക്ക് വിവരം വച്ചു എന്ന് മനസ്സിലാക്കു അതാണ് ഒറ്റ വാക്കിൽ പറയാൻ ഉള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചിടത്തെല്ലാം ട്വന്റി 20 ആധിപത്യം ഉറപ്പിച്ചിരുന്നു. എല്ലാ പ്രവചനങ്ങളെയും നിലംപരിശാക്കി, നാലു പഞ്ചായത്തുകളിലാണ് ട്വന്റി ട്വന്റി ഇത്തവണ ഭരണം പിടിച്ചത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട പഞ്ചായത്തുകൾ. ഇതിൽ ഐക്കരനാട് പഞ്ചായത്തിൽ മുഴുവൻ സീറ്റും അവർ തൂത്തുവാരി. ഇവിടെ പ്രതിപക്ഷമില്ല. എറണാകുളം ജില്ലാ പഞ്ചായത്തിലും ഇത്തവണ ട്വന്റി 20 പ്രതിനിധിയുണ്ട്. കോലഞ്ചേരി ഡിവിഷനിൽനിന്നാണ് അവരുടെ സ്ഥാനാർത്ഥി വിജയിച്ചത്. എൽ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ ഈ മുന്നേറ്റം എന്നതാണ് ഈ വിജയത്തെ ശ്രദ്ധേയമാക്കുന്നത്. ഇതിന് കാരണം കിഴക്കമ്പലത്തെ വികസന മുന്നേറ്റമാണ്