കൊച്ചി: കിഴക്കമ്പലത്ത് ക്രിസ്മസ് പാർട്ടിക്കിടെ അക്രമം. ഇതര സംസ്ഥാന തൊഴിലാളികളാണ് അക്രമം ഉണ്ടായത്. കുന്നത്തുനാട് സിഐയ്ക്ക് അടക്കം പരിക്കേറ്റു. വ്യാപക അക്രമമാണ് ഉണ്ടായത്. ആലുവ റൂറൽ എസ് പിയുടെ നേതൃത്വത്തിലപാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കിഴക്കമ്പലത്ത് ലഹരി ഉപയോഗം ആണ് അക്രമത്തിലേക്ക് എത്തിയത്. അക്രമികളെ നേരിടാൻ പൊലീസ് ശക്തമായി നേരിട്ടു. നൂറോളം വരുന്ന സംഘമാണ് അക്രമം നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി. പ്രശ്‌നം ഒത്തുതീർക്കാൻ ശ്രമിച്ച പൊലീസിനെ അവർ അക്രമിച്ചു. ഇതോടെ കൂടുതൽ പൊലീസ് എത്തി. ഇതോടെയാണ് ജീപ്പ് അടക്കം കത്തിച്ചത്. പ്രശ്‌നക്കാരോട് മടങ്ങി പോകാനായിരുന്നു ഈ ഘട്ടത്തിൽ പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കൈവിട്ടതോടെ പൊലീസ് നടപടി തുടങ്ങി.

വൻപൊലീസ് സന്നാഹം പൊലീസ് എത്തി. ഇതോടെ കല്ലേറും തുടങ്ങി. ഗത്യന്തരമില്ലാതെ പൊലീസ് നടപടികളിലേക്ക് കടന്നു. 3000ത്തോളം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലായിരുന്നു അക്രമം. ഇവർക്കിടയിലുള്ള തർക്കം സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു. രണ്ട് ജീപ്പുകളാണ് അക്രമികൾ തകർത്തത്. എല്ലാവരേയും പൊലീസ് അറസ്റ്റു ചെയ്തു. മദ്യപിച്ച ഇതര സംസ്ഥാനക്കാരാണ് പ്രശ്‌നമുണ്ടാക്കിയത്. തികച്ചും അരജാകത്വമായിരുന്നു രാത്രി 12 മണി മുതൽ ഇവിടെ ഉണ്ടായത്.

ഹോസ്റ്റലിലേക്ക് കടന്നു കയറിയ പൊലീസ് ആദ്യം കിഴക്കമ്പലത്തെ സ്ഥാപന മാനേജ്‌മെന്റുമായി സംസാരിച്ചു. പക്ഷേ പ്രതികൾ പുറത്തേക്ക് വന്നില്ല. ഇതോടെയാണ് പൊലീസ് അകത്തേക്ക് ബലം പ്രയോഗിച്ച് കയറിയത്. കുന്നത്തുനാട് സിഐയുടെ നില ഗുരുതരമാണ്. മണിപ്പൂർ-നാഗാലാന്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ സ്ഥലത്ത് താമസിക്കുന്നത്. കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരാണ് ഇവർ. സ്‌കിൽഡ് ലേബേഴ്‌സാണ് ഇവർ. ലഹരിക്ക് അടിമായ ഇതര സംസ്ഥാന ജീവനക്കാർ അഴിഞ്ഞാടുകയായിരുന്നു. നാട്ടുകാരും ഇവരെ കുറിച്ച് പരാതി പറയുന്നുണ്ട്. മദ്യലഹരിയിൽ ഇവർ നാട്ടുകാരേയും ആക്രമിച്ചു. പുത്തൻകുരിശ് സിഐയേയും ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.

കമ്പനി ക്വാട്ടേഴ്‌സിൽ നിന്നും ഇറങ്ങി വരാൻ പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ആരും വഴങ്ങിയില്ല. ഇതോടെയാണ് പുലർച്ചെ മൂന്ന് മണിയോടെ കൂടുതൽ പൊലീസ് എത്തിയതും അക്രമികളെ കീഴടക്കിയതും.