കൊച്ചി: കിറ്റക്‌സ് എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ പിന്തുണയുള്ള സാംസ്‌കാരിക സംഘടന ഒരു പഞ്ചായത്തിന്റെ ഭരണം നിശ്ചയിക്കും. വ്യവസായരംഗത്ത് അറിയപ്പെടുന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ മേധാവികളായ സാബും എം. ജേക്കബും ബോബി എം.ജേക്കബുമാണ് 2013ൽ ട്വന്റി20 കിഴക്കമ്പലം' എന്ന സാംസ്‌കാരിക സംഘടന കിഴക്കമ്പലം പഞ്ചായത്തിൽ കരുത്ത് തെളിയിച്ചു. 

പെട്ടിപൊട്ടിക്കുമ്പോൾ പത്തൊൻപതിൽ പന്ത്രണ്ട് വാർഡിലും വ്യക്തമായ ആധിപത്യത്തോടെയാണ് ട്വന്റി-ട്വന്റി നേതാക്കൾ ജനസമ്മതി ഉറപ്പിച്ചത്. ഇവിടെ ഒരു ബിജെപിക്കാരനും ജയിച്ചിട്ടുണ്ട്. അതിനാൽ ഇരുവർക്കും കൂടി ചെറുകക്ഷികളുടെ സഹായത്താൽ ഭരണം പിടിക്കാമെന്ന അവസ്ഥയിലാണ്. അമ്പുനാട്, ചേലക്കുളം, ചൂരക്കോട്, കരുകുളം, കവുങ്ങാ പറമ്പ്, കുമ്മനോട്, കുന്നത്ത് കുടി, മക്കിനിക്കര, മലയിടംതുരുത്ത്, ഞാറല്ലൂർ, ഊർക്കാട്, പൂയക്കുന്നം, പൂക്കാട്ട് പടി എന്നിവിടങ്ങളിലാണ് വ്യക്തമായ വിജയം ഉറപ്പിച്ചത്. ഒരു വാർഡിൽ മാത്രമാണ് എൽ.ഡി.എഫ് മുന്നിട്ടു നിന്നത്.

 

രൂപീകരിച്ചത്. പഞ്ചായത്ത് ഭരണസമിതിയും കിറ്റെക്‌സ് ഗ്രൂപ്പും തമ്മിലുള്ള പോരാട്ടം ശക്തമായതിനെത്തുടർന്നാണ് ട്വന്റി 20യുടെ ആവിർഭാവം. കോൺഗ്രസും എസ് സിപിഐയും പിഡിപിയും ജമാഅത്ത് ഇസ്ലാമിയും ഒറ്റക്കെട്ടായിട്ടാണ് കിറ്റെക്‌സിനെതിരെ രംഗത്ത് വന്നത്. ആദ്യഘട്ടത്തിൽ സിപിഐ(എം) ട്വന്റി 20 ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. കേരളം ഉറ്റുനോക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ പോളിങ് ശതമാനം കുത്തനെ ഉയർന്നിരുന്നു. ചതുഷ്‌കോണ മത്സരം നടക്കുന്ന കിഴക്കമ്പലത്ത് 95 ശതമാനമായിരുന്നു പോളിങ്. സംസ്ഥാനത്തെ ഏറ്റവും കൂടിയ പോളിങ് ആണ് ഇത്. ബിജെപി, യുഡിഎഫ്, എൽഡിഎഫ്, കിറ്റെക്‌സ് ഗ്രൂപ്പ് നേതൃത്വം നൽകുന്ന ട്വന്റി20യുടെ നേതൃത്വത്തിലുള്ള സ്ഥാനാർത്ഥികളാണ് പ്രധാനമായും മത്സരരംഗത്ത് ഉണ്ടായിരുന്നത്.

19 വാർഡുകളുള്ള പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ട്വന്റി 20 യുടെ സ്ഥാനാർത്ഥികൾ മത്സരംഗത്ത് ഉണ്ടായിരുന്നു. മുൻകാല തെരഞ്ഞെടുപ്പുകളിൽ 75 ശതമാനത്തിലേറെ പോളിങ് നടക്കാത്ത കിഴക്കമ്പലത്ത് പോളിങ് ശതമാനം 95 ആയത് രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചു. ഫലത്തിലും അതിന്റെ പ്രതിഫലനം ദൃശ്യമാണ്. 18 കുടിവെള്ള പദ്ധതി, 450 വീടുകളുടെ നിർമ്മാണം എന്നിവ തുടങ്ങുകയും ചെയ്തു. ഇത് ജനപ്രിയമായി. ഈ ആത്മവിശ്വാസത്തിൽ ശക്തമായ ബഹുജനപിന്തുണയുമായി മുഴുവൻ വാർഡുകളിലും ഇരു മുന്നണികൾക്കും ഭീഷണി ഉയർത്തിയാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ട്വന്റി ട്വന്റി എന്ന സംഘടന പോരാട്ടത്തിനിറങ്ങിയത്. ഇതോടെ മുന്നണികൾ അങ്കലാപ്പിലുമായി. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും ബ്‌ളോക്ക് പഞ്ചായത്തിന്റെ മൂന്നു ഡിവിഷനുകൾ, ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ എന്നിവിടങ്ങളിലും ട്വന്റി20 സ്ഥാനാർത്ഥികൾ മത്സരിച്ചു. മാറി മാറി ഭരണത്തിലേറുന്ന ഇടതു വലതു മുന്നണികളെ വെല്ലുവിളിച്ച് ത്രികോണ മത്സരം കിഴക്കമ്പലത്ത് രൂപപ്പെട്ടു.

കോർപ്പറേറ്റ് സ്ഥാപനം പിന്തുണ നൽകുന്ന സംഘടന ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ഇരു മുന്നണികളിലും മുമ്പ് പഞ്ചായത്ത് അംഗങ്ങളായിരുന്നവർ ഇക്കുറി ട്വന്റി 20 യുടെ ബാനറിൽ മത്സരിച്ചു. സിറ്റിങ് അംഗങ്ങളും അവരിലുണ്ടായിരുന്നു. ഇതോടെ മുന്നണികളിലെ പ്രതിസന്ധി കൂടി. ഈ പരീക്ഷണം വിജയിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ അടുത്ത തവണ മുതൽ പ്രാദേശിക കൂട്ടായ്മകൾ സജീവമാകുമെന്ന സൂചയാണ് ലഭിക്കുന്നത്. 2020 ൽ പഞ്ചായത്തിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യതോടെയാണ് ട്വന്റി20 കൂട്ടായ്മ തുടങ്ങിയത്. 14,000 മുട്ടകോഴികൾ, 2800 താറാവുകൾ, 950 മലബാറി ആടുകൾ, 1100 ഏക്കർ തരിശുഭൂമിയിൽ കൃഷി, 450 ഏക്കറിൽ നെൽകൃഷി, 14,000 ജാതി തൈ, 10,000 തെങ്ങ്, ഏഴു ലക്ഷം പച്ചക്കറിതൈ എന്നിവ സൗജന്യമായി വിതരണം ചെയ്തു. വിലക്കയറ്റം തടയാൻ പകുതി വിലയ്ക്ക് പച്ചക്കറിയും പലചരക്ക് വിതരണവും നടത്തിക്കഴിഞ്ഞു. ഇതെല്ലാം ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഇതെല്ലാം വോട്ടായി മാറി.

കമ്പനിയുടെ വളർച്ചയിൽ ഉണ്ടാകുന്ന മാലിന്യത്തെ മറയാക്കുന്നതിന് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു നടത്തുന്ന നാടകങ്ങളാണിവയെന്നും കിഴക്കമ്പലം നിവാസികൾ ഇത് തിരിച്ചറിയുമെന്നും പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫ് നിലനിർത്തുമെന്നും കോൺഗ്രസ് പ്രചരണ സമയത്ത് പറഞ്ഞു. യു.ഡി.എഫിന്റെ ഭരണത്തകർച്ചയും ജനങ്ങളുടെ കഷ്ടപ്പാടുകളും മുതലെടുത്ത് അരാഷ്ട്രീയ വാദം വളർത്തി ജനങ്ങളെ അടിമകളാക്കുന്ന സംഘടനയോട് തങ്ങൾക്കും പാർട്ടിക്കും താല്പര്യമില്ലെന്ന് സിപിഐ(എം). ലോക്കൽ സെക്രട്ടറി പി.പി. ബേബി പറഞ്ഞു. എന്നാൽ ബദലിന്റെ വിജയത്തോടെ ഈ അവകാശവാദങ്ങളെ ജനങ്ങൾ തള്ളിയെന്ന് വിലയിരുത്താം.