- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷി ആവശ്യത്തിനായി ഭൂമി നിരപ്പാക്കിയ കർഷകനോട് പണം ആവശ്യപ്പെട്ടു; പണം തന്നില്ലെങ്കിൽ തടസപ്പെടുത്തുമെന്ന് ഭീഷണിയും; ഭീഷണി വകവയ്ക്കാതെ പണി തുടർന്നതോടെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നടത്തിയ ഗുണ്ടാ വിളയാട്ടത്തിൽ ഒരാൾക്ക് പരിക്ക്; കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ എസ്ഡിപിഐയുടെ താലിബാൻ മോഡൽ ഭരണം
കൊച്ചി: ഇന്ത്യയിലെ മുസ്ലിംങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ തലത്തിൽ രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയപാർട്ടിയാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ). വിശപ്പിൽ നിന്ന മോചനം, ഭയത്തിൽ നിന്ന് മോചനം,എന്നതാണ് പാർട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നിൽക്കുന്നതായി പാർട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാൻ പാർട്ടി അക്ഷീണം പ്രയത്‌നിക്കും എന്നാണ് വെയ്‌പ്പ്. എന്നാൽ കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ എസ്.ഡി.പി.ഐ പ്രതിനിധി അബ്ദുൾ റഹ്മാൻ സ്വന്തം സമുദായത്തിലുള്ളവരെ തന്നെ ഭയപ്പെടുത്തിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, ഒരു താലിബാൻ മോഡൽ ഭരണം. കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി-ട്വന്റി എന്ന സ്വതന്ത്ര സംഗഭമാണ് ഭരണം നടത്തുന്നത്. ആകെ എസ്.ഡി്.പി.ഐയ്ക്ക സാവാധിനമുണ്ടായിരുന്ന അഞ്ചാംവാർഡിൽ ന
കൊച്ചി: ഇന്ത്യയിലെ മുസ്ലിംങ്ങൾ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ തലത്തിൽ രൂപവത്കരിക്കപ്പെട്ട രാഷ്ട്രീയപാർട്ടിയാണ് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ). വിശപ്പിൽ നിന്ന മോചനം, ഭയത്തിൽ നിന്ന് മോചനം,എന്നതാണ് പാർട്ടിയുടെ അടിസ്ഥാന മുദ്രാവാക്യം. പൗരന്മാരുടെ സർവ്വതോന്മുഖമായ പുരോഗതിക്ക് പ്രധാനമായും രണ്ട് തരത്തിലുള്ള ഭയം തടസ്സമായി നിൽക്കുന്നതായി പാർട്ടി മനസ്സിലാക്കുന്നു. ദാരിദ്ര്യത്തെക്കുറിച്ചുള്ള ഭയവും ഭരണകൂട ഭീകരതയെക്കുറിച്ചുള്ള ഭയവും. ഈ രണ്ട് ഭയങ്ങളും നീക്കാൻ പാർട്ടി അക്ഷീണം പ്രയത്‌നിക്കും എന്നാണ് വെയ്‌പ്പ്. എന്നാൽ കിഴക്കമ്പലം പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ എസ്.ഡി.പി.ഐ പ്രതിനിധി അബ്ദുൾ റഹ്മാൻ സ്വന്തം സമുദായത്തിലുള്ളവരെ തന്നെ ഭയപ്പെടുത്തിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്, ഒരു താലിബാൻ മോഡൽ ഭരണം.
കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി-ട്വന്റി എന്ന സ്വതന്ത്ര സംഗഭമാണ് ഭരണം നടത്തുന്നത്. ആകെ എസ്.ഡി്.പി.ഐയ്ക്ക സാവാധിനമുണ്ടായിരുന്ന അഞ്ചാംവാർഡിൽ നിന്നാണ് അബ്ദുൽ റഹ്മാൻ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ച് വാർഡ് മെമ്പർ ആകുന്നത്. എന്നാൽ അബ്ദുൽ റഹ്മാനെ തിരഞ്ഞെടുത്തതിൽ ഇപ്പോൾഏറ്റവും കൂടുതൽ ഖേദിക്കുന്നത് മുസ്ലിം വിഭാഗങ്ങൾ തന്നെയാണ്. കാരണം വാർഡിൽ ഏതൊരു നിർമ്മാണ പ്രവർത്തി നടക്കണമെങ്കിലും മെമ്പർ ഉൾപ്പെട്ട ഒരു ഗുണ്ടാ സംഘത്തിന് പണം നൽകണം. നൽകിയില്ലെങ്കിലോ നിർമ്മാണം തടസ്സപ്പെടുത്തുകയും എതിർക്കുന്നവരെ കൈകാര്യം ചെയ്യുകയും ചെയ്യും. എസ്.ഡി.പി.ഐയുടെ ഈ ഗുണ്ടാ വിളയാട്ടം നിർബാധം തുടരുമ്പോഴാണ് ഇന്നലെ മെമ്പറെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
സംഭവം ഇങ്ങനെ; കിഴക്കമ്പലം കാവുങ്ങൽ പറമ്പിൽ മുഹമ്മദ് എന്നയാൾ റബ്ബർ വെട്ടി കളഞ്ഞതിന് ശേഷം മുൻപ് കല്ലുവെട്ടിയ കുഴികൾ നിരത്താനുള്ള ജോലികൾ ചെയ്യുകയായിരുന്നു. കൃഷി ആവശ്യങ്ങൾക്കായി ഭൂമി ഒരുക്കാൻ വെണ്ടിയായിരുന്നു ഇത്. ഈ സമയം ഒരു സംഘം എസ്.ഡി.പി.ഐ പ്രവർത്തകർ സ്ഥലത്തെത്തി ഞങ്ങളെ വേണ്ട വിധം കാണമെന്നും ഇല്ലെങ്കിൽ പണി ചെയ്യാൻ അനുവദിക്കില്ലെന്നും അറിയിച്ചു. എന്നാൽ ഇതി വകവയ്ക്കാതെ പണി തുടർന്ന മുഹമ്മദിനെ അബ്ദുൽ റഹ്മാൻ, അഷ്റഫ് ,യാക്കൂബ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയ മുഹമ്മദിന്റെ അയൽക്കാരൻ മൂസയെ സംഘം ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. ഇതോടെ മുഹമ്മദ് കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. മർദ്ധനമേറ്റ മൂസ ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതി പൊലീസിന് ലഭിച്ചതോടെ സ്ഥലത്തെത്തി അന്വഷണം നടത്തുകയും പഞ്ചായത്ത മെമ്പർ ഉൾപ്പെടെയുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭീഷണിപ്പടുത്തി പണം തട്ടലിന് ദേഹോപദ്രവം ഏൽപ്പിച്ചതിനും പൊലീസ് ക്രിമിനൽ കേസ് ചാർജ്ജ് ചെയ്തു. ഇതോടെ റിമാൻഡിൽ പോകുമെന്നുറപ്പായതോടെ നേതാക്കന്മാർ മുഹമ്മദിന്റെ യും മൂസയുടെയും കാലു പിടിച്ചു. കേസ് ഒഴിവാക്കണം ഇനി ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് വാക്ക് പറഞ്ഞു. കൂടുതൽ പൊല്ലാപ്പിന് പോകേണ്ടെന്ന് കരുതി ഇരുവരും കേസ് പിൻവലിക്കാതെ ജാമ്യം കിട്ടുന്ന വകുപ്പിട്ട് കേസ് എടുക്കാൻ പൊലീസിനോട് പറഞ്ഞു. ഇതോടെ ചെറിയ പെറ്റി ക്കേസാക്കി പൊലീസ് മെമ്പറേയും സംഘത്തെയും വിട്ടയച്ചു. പിന്നീടാണ് കളി മാറിയത്. പുറത്തിറങ്ങിയ അബ്ദുൾ റഹ്മാനും സംഘവും ചേലക്കുളത്ത് മണ്ണ് മാഫിയ വിലസുന്നെന്നും മണ്ണെടുപ്പ് തടയാൻ ശ്രമിച്ച തന്നെയും പ്രവർത്തകരെയും പൊലീസ് കള്ളക്കേസിൽകുടുക്കി എന്നും കാട്ടി പത്ര സമ്മേളനം നടത്തുകയും പ്രശ്നം ഒത്തു തീർപ്പാക്കാൻ സഹായിച്ച കുന്നത്തുനാട് സി.ഐയ്ക്കെതിരെ പരാതി നൽകുകയും ചെയ്തു.
രാവിലെ പത്രങ്ങളിൽ വന്ന വാർത്ത കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കിഴക്കമ്പലം നിവാസികൾ. പത്ര വാർത്തകളിൽ പറയുന്നത് തികച്ചും വാസ്തല വിരുദ്ധമാണെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിട തന്ന ഒരു പ്രമുഖ വ്യവസായി പുതുതായി ഒരു ലംറംഭം തുടങ്ങുവാനായി മുഹമ്മദിന്റെ പറമ്പിന് സമീപം നിർമ്മാണപ്രവർത്തികൾ മടത്തുന്നതിനിടെയും ഇവർ പണപ്പിരിവിനായി എത്തിയിരുന്നു. പണംകൊടുക്കില്ല എന്ന് അദ്ധേഹം ഉരറപ്പിക്കുകയും ആ സംരംഭം ഉപേക്ഷിക്കുകയും ചെയ്തു. എതിർക്കുന്നവരെ പഉറത്തു നിന്നുമുള്ള എസ്.ഡി.പി.ഐ ഗുണ്ടാ സംഘളെ ഇറക്കി മർദ്ധിക്കുന്നതും ഇവരുടെ പതിവാണ്. സമീപ വീട്ടുകാർക്കോ നാട്ടുകാർക്കോ യാതൊരു പരാതിയുമില്ലാത്ത ഇവിടേയ്ക്ക് മറ്റു പ്രദേശത്തു നിന്നുള്ള ആളുകളെയാണ് പണി തടസ്സപ്പെടുത്താൻ ഉപയോഗിക്കുന്നത്. പലരുടെയും പേരിൽ ഒപ്പിട്ട വ്യാജ ഹരജികൾ തെയ്യാറാക്കിയും ഭീഷണിപ്പെടുത്തി പണം തട്ടിയ നിരവധി സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടായതായി പരാതിയുണ്ട്. സലാം, ഷംസു എന്നിവരാണ് ഇതിനമായി മുന്നിട്ട് നിൽക്കുന്നത്.