- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ ആക്രമണം: കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു; 175 പേർ പ്രതികളായി കേസിൽ 524 പേജുള്ള കുറ്റപത്രം
കോലേഞ്ചരി: കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയിൽ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച് പൊലീസ് വാഹനം തകർത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. 175 പേർക്കെതിരെ 524 പേജുള്ള കുറ്റപത്രം കോലഞ്ചേരി ജുഡീഷ്വൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിട്ടുള്ളത്. പ്രതികളെല്ലാവരും തന്നെ ജാർഘണ്ട്, നാഗാലാന്റ്, ആസ്സാം, ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ്.
നിയമ വിരുദ്ധമായി സംഘം ചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, പൊതുമുതൽ തരിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, എന്നീ വിവിധ വകുപ്പകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷസംഘത്തിൽ പെരുമ്പാവൂർ എ.എസ്‌പി അനുജ് പലിവാൽ, ഇൻസ്‌പെക്ടർ കെ.ജെ.പീറ്റർ എന്നിവരടക്കം 19 പേരാണ് ഉണ്ടായിരുന്നത്. നിരവധിപേർ ഉൾപ്പെട്ടിട്ടുള്ള കേസിൽ രണ്ട് മാസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷസംഘത്തിനായി.
മറുനാടന് മലയാളി ലേഖകന്.