- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഴക്കമ്പലം സംഭവം: പൊലീസിനെ ആക്രമിച്ച കേസിൽ 10 പേർ കൂടി അറസ്റ്റിൽ; പിടിയിലായവരുടെ എണ്ണം 174 ആയി
കൊച്ചി:കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച് വാഹനം തകർത്ത കേസിൽ 10 പേരെക്കൂടി അറസ്റ്റ് ചെയ്തു.. ജാർഖണ്ഡ്, നാഗാലാന്റ്, അസം, ഉത്തർപ്രദേശ് സ്വദേശികളായ തൊഴിലാളികളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 174 ആയി.
ക്രിസ്മസ് രാത്രിയിൽ കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട് കിറ്റക്‌സിലെ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷമാണ് പൊലീസിനെതിരായ ആക്രമണത്തിൽ കലാശിച്ചത്. സംഘർഷത്തെപ്പറ്റി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസിനെ തൊഴിലാളികൾ ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് വാഹനങ്ങൾ തകർക്കുകയും അഞ്ച് പൊലീസുകാർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തതോടെ റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ എത്തിയ വൻ പൊലീസ് സന്നാഹം തൊഴിലാളി ക്യാംപിലെത്തി ആദ്യം 156 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, യാദൃശ്ചികമായി നടന്ന സംഭവമാണെന്നും അക്രമത്തിൽ ചുരുക്കം ചിലർക്ക് മാത്രമാണ് പങ്കുള്ളതെന്നുമാണ് കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ പ്രതികരണം. പൊലീസ് കസ്റ്റഡിയിലുള്ളവരിൽ മിക്കവരും പ്രതികളെല്ലെന്നും പലരെയും കമ്പനി ഇടപെട്ടാണ് പിടികൂടി പൊലീസിനു കൈമാറിയതെന്നും സാബു അവകാശപ്പെട്ടു. അതേസമയം, തൊഴിലാളികൾ ലഹരി ഉപയോഗിച്ചിരുന്നതായി സാബു എം ജേക്കബും സ്ഥിരീകരിച്ചു.